അറസ്റ്റിലായ പ്രതികള്‍
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന നാലംഗ സംഘത്തെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുപുറം വില്ലേജില്‍ അരുമാനൂര്‍ കഞ്ചാംപഴഞ്ഞി വെള്ളയംകടവ് വീട്ടില്‍ പ്രദീപ് (38), വാമനപുരം കുറിഞ്ചിലക്കാട് അനസ് മന്‍സിലില്‍ അനസ് (38), ചെറുവയ്ക്കല്‍ മഞ്ചാടി കുന്നില്‍ വീട്ടില്‍ രവികുമാര്‍ (57) , ആറ്റിപ്ര വില്ലേജില്‍ കുളത്തൂര്‍ മണ്‍വിള ഗാന്ധി നഗറില്‍ സുബാഷ് (38) എന്നിവരെയാണ് മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ പി. ഹരിലാലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം എസ്.എ.ടിക്ക് സമീപം ക്യാന്റീന് നടത്തിയിരുന്ന പട്ടം പുതുപ്പള്ളി ലെയിന്‍ പി.ആര്.എ-20ല്‍ താമസിക്കുന്ന മോഹനകുമാർ (65) നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഭക്ഷണശാലയിലെ ഉപയോഗത്തിനുശേഷം ആര്.സി.സിക്ക് സമീപത്തെ ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് ഗ്യാസ് സിലിണ്ടറുകളും നിരവധി പാത്രങ്ങളും കവര്‍ന്നെടുത്ത സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. കവര്‍ന്നെടുത്ത സാധനങ്ങള്‍ ആക്രികടകളില്‍ മോഷ്ടാക്കള്‍ വില്‍ക്കുകയായിരുന്നു.
ഇതില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകളും ഏതാനും പാത്രങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ മറ്റ് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.