തയ്യൽക്കടയിലേക്കും ഇടിച്ചുകയറിയ റോഡ് റോളർ
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട റോഡ് റോളർ വീട്ടിലേക്ക് ഇടിച്ചുകയറി
കഴക്കൂട്ടം: ചെമ്പഴന്തി അണിയൂരിൽ നിയന്ത്രണംവിട്ട റോഡ്റോളർ വീടിെൻറ ചുമരിൽ ഇടിച്ചുകയറി. ശേഷം തൊട്ടടുത്ത തയ്യൽക്കടയിലും ഇടിച്ചു. തയ്യൽ കടയുടമ തങ്കമണിക്ക് (53) പരിക്കേറ്റു. തലക്ക് പരിക്കേറ്റ അണിയൂർ സ്വദേശി തങ്കമണിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് സ്വദേശിയുടെ റോളറാണ് നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്.
ചെമ്പഴന്തിയിൽ ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലേക്ക് പോകവെയാണ് നിയന്ത്രണംവിട്ട് ഇടതുവശത്തുള്ള ബിജുവിെൻറ വീട്ടിലേക്ക് ഇടിച്ചുകയറിയത്. റോളർ ഉടമസ്ഥനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.