പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range വൈദ്യുത ലൈനിൽ കുടുങ്ങിയ പ്രാവിനെ ഫയർഫോഴ്സ് രക്ഷിച്ചു
നേമം: വൈദ്യുത ലൈനിൽ കാൽ കുടുങ്ങിക്കിടന്ന പ്രാവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.
ചാല അട്ടക്കുളങ്ങരക്ക് സമീപം റോഡ് വശത്തെ പോസ്റ്റിലാണ് പ്രാവ് കുരുങ്ങിയത്. രണ്ടു കാലുകളിലും നൂല് ചുറ്റിയ അവസ്ഥയിലായിരുന്നു. പരിസരവാസികൾ അറിയിച്ച് തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫിസിൽനിന്ന് ഗ്രേഡ് എ.എസ്.ടി.ഒ ബൈജുവിെൻറ നേതൃത്വത്തിലുള്ള സംഘം അര മണിക്കൂറോളം പരിശ്രമിച്ചാണ് പ്രാവിനെ രക്ഷപ്പെടുത്തിയത്.
വെള്ളവും ആഹാരവും നൽകിയതോടെയാണ് ആരോഗ്യസ്ഥിതി വീണ്ടുകിട്ടിയ പ്രാവ് പറന്നകന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.