തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പൊലീസ് കായികമേളയിൽ പുരുഷ വിഭാഗം 400മീറ്ററിൽ സ്വർണം നേടുന്ന സി.ആർ.അനിരുദ്ധ് (കെ.എ.പി തേർഡ് ബറ്റാലിയൻ അടൂർ) 

പൊലീസ് കായിക മേളക്ക് ഇന്ന് കൊടിയിറങ്ങും

തിരുവനന്തപുരം: 47ാമത് കേരള സംസ്ഥാന പൊലീസ് അത്ലറ്റിക്സ്-ഗെയിംസ് മീറ്റിന് ഇന്ന് സമാപനമാകും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ വിശിഷ്ടാതിഥി ആകും. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അദ്ദേഹം പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂനിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കേരള പൊലീസിലെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ ആയിരത്തി അഞ്ഞൂറോളം പേരാണ് കായികമേളയില്‍ പങ്കെടുക്കുന്നത്.

വാശിയേറിയ പോരാട്ടത്തിനാണ് കായികമേളയുടെ രണ്ടാംദിനം സാക്ഷ്യം വഹിച്ചത്. പുരുഷൻമാരുടെ 10,000 മീറ്റര്‍ നടത്തമൽസരത്തിൽ കണ്ണൂര്‍ സിറ്റി താരം ഒ. പ്രതീഷ് ഒന്നാം സ്ഥാനം നേടി. എസ്.ഒ.ജി താരം രഞ്ജിത്ത്.ആര്‍ രണ്ടാം സ്ഥാനവും എസ്.ഐ.എസ്.എഫ് താരം വിനീത് വി.എസ് മൂന്നാം സ്ഥാനവും നേടി. വനിതകളുടെ 5000 മീറ്റര്‍ നടത്ത മൽസരത്തിൽ കെ.എ.പി നാലാം ബറ്റാലിയന്‍ താരം കെ. അക്ഷയ സ്വര്‍ണം നേടി. കേരള ആംഡ് വുമന്‍ പൊലീസ് ബറ്റാലിയന്‍ താരങ്ങളായ കെ.എസ്. ശ്രീക്കുട്ടി രണ്ടും ദേവു എസ്.മുരളി മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗം ഡിസ്കസ് മത്സരത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് സേനാംഗങ്ങളായ കെ.ഫൈസല്‍, അബ്ദുൽ നിഷാദ്, പാലക്കാടിന്‍റെ കെ.എം. ആനന്ദ് എന്നിവർ ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.

പോള്‍ വോള്‍ട്ടില്‍ കെ.എ.പി3 താരം അശ്വിന്‍.എസ് സ്വര്‍ണം സ്വന്തമാക്കി. 1990ല്‍ എ.പി.ടി.സി യൂണിറ്റിലെ എം.രാജന്‍ കുറിച്ച 4.59 മീറ്റര്‍ ആണ് നിലവിലെ റെക്കോര്‍ഡ്. റെക്കോര്‍ഡിലേക്ക് 19 സെന്‍റിമീറ്റര്‍ മാത്രം അകലെയായിരുന്നു അശ്വിന്‍റെ സ്വര്‍ണച്ചാട്ടം. ഐ.ആര്‍.ബി.എന്നിന്‍റെ സിജിന്‍ മോന്‍ രണ്ടാം സ്ഥാനം നേടി. വനിതകളുടെ 400 മീറ്റർ ഓട്ടമൽസരത്തിൽ സ്പെഷല്‍ ആംഡ് പൊലീസിന്‍റെ ആന്‍ റോസ് ടോമി ഒന്നാമതെത്തി. കേരള ആര്‍മ്ഡ് വുമണ്‍ പൊലീസ് ബറ്റാലിയന്‍ അംഗമായ ടി.ഗണ രണ്ടും അനു കൃഷ്ണ എസ്.കെ മൂന്നാം സ്ഥാനവും നേടി.

76 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡ്​ തി​രു​ത്തി അ​രു​ണ്‍ ബേ​ബി

ജാവലിൻ ത്രോയിൽ 73.29 മീറ്റര്‍ എന്ന റെക്കോഡ് നേട്ടം കൈവരിക്കുന്ന അരുൺ ബേബി

 തി​രു​വ​ന​ന്ത​പു​രം: 76 വ​ര്‍ഷ​മാ​യി നി​ല​നി​ന്നി​രു​ന്ന കേ​ര​ള പൊ​ലീ​സ് അ​ത്‍ല​റ്റി​ക്സ് റെ​ക്കോ​ഡ് തി​രു​ത്തി​ക്കു​റി​ച്ച് കെ.​എ.​പി ഒ​ന്നാം ബ​റ്റാ​ലി​യ​ന്‍ താ​രം അ​രു​ണ്‍ ബേ​ബി. പൊ​ലീ​സ്​ മീ​റ്റി​ലെ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ 1950ല്‍ ​എ​സ്.​എ.​പി താ​ര​മാ​യ പി.​വി.​തോ​മ​സ് സ്ഥാ​പി​ച്ച 60.96 മീ​റ്റ​ര്‍ റെ​ക്കോ​ര്‍ഡ്, 73.29 മീ​റ്റ​ര്‍ എ​ന്ന പു​തി​യ ദൂ​ര​ത്തി​ലൂ​ടെ ത​ക​ർ​ത്താ​ണ്​ അ​രു​ൺ പു​തി​യ ച​രി​ത്ര​മെ​ഴു​തി​യ​ത്.

ഏ​ഴു​വ​ര്‍ഷ​ത്തെ പൊ​ലീ​സ് സേ​വ​ന​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് മൂ​വാ​റ്റു​പു​ഴ കോ​ല​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ ബേ​ബി കേ​ര​ള പൊ​ലീ​സ് മീ​റ്റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. 2017ല്‍ ​മം​ഗ​ളൂ​രു സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ സ്വ​ര്‍ണ​വും എം.​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ വെ​ള്ളി​യും നേ​ടി​യ താ​ര​മാ​ണ് അ​രു​ണ്‍. ദേ​ശീ​യ പൊ​ലീ​സ് കാ​യി​ക​വേ​ദി​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് താ​രം.

Tags:    
News Summary - Police Sports Festival to be held today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.