Posted On
date_range Updated On
date_range ബാലികക്ക് പീഡനം: പ്രതിക്ക് 20 വർഷം തടവ്
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 88,000 രൂപ പിഴയും. തിരുവനന്തപുരം കുന്നുകുഴി സ്വദേശി അരുണിനെയാണ് (28) പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി െകാലക്കേസുൾപ്പെടെ 17 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺ. 2019 മേയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഹൈകോടതി ഉൾപ്പെടെ ജാമ്യം നിഷേധിച്ച പ്രതി റിമാൻഡിൽ കിടന്നാണ് വിചാരണ നേരിട്ടത്. 2019 ജൂലൈയിൽ മ്യൂസിയം പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.