ഇ​ട​വ തു​ഷാ​ര​മു​ക്കി​ൽ കോ​ൺ​ഗ്ര​സ് കൊ​ടി​മ​ര​ം ന​ശി​പ്പി​ച്ച​നി​ല​യി​ൽ

ഇടവയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു

വ​ർ​ക്ക​ല: ഇ​ട​വ​യി​ൽ സി.​പി.​എം-​കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. വോ​ട്ടെ​ണ്ണ​ൽ ദി​വ​സം ഉ​ച്ച​ക്കാ​ണ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത ഉ​ട​ലെ​ടു​ത്ത​ത്. പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​കാ​രെ മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ഇ​ട​വ​യി​ൽ വി. ​ജോ​യി​യു​ടെ പ്ര​ചാ​ര​ണ​ർ​ത്ഥം സ്ഥാ​പി​ച്ച ബോ​ർ​ഡ് ന​ശി​പ്പി​ച്ച​ത് ചോ​ദ്യം​ചെ​യ്ത ഇ​ട​വ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു, ഇ​ട​വ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ അ​ജി എ​ന്നി​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ ഇ​ട​വ മേ​ള ജ​ങ്ഷ​നി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

മാ​ന്ത​റ, വെ​റ്റ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി.​പി.​എം ആ​രോ​പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ട​വ ജ​ങ്ഷ​ൻ റോ​ഡ് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​യി​രൂ​ർ പൊ​ലീ​സ് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ച്ചു. ആ​ക്ര​മി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ രാ​ത്രി സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക അ​ക്ര​മ​ണ​മാ​ണ് ന​ത്തി​യ​ത്. ഇ​ട​വ മേ​ഖ​ല​യി​ലെ കോ​ൺ​ഗ്ര​സി​ന്റെ കൊ​ടി​മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ജ​ങ്ഷ​നി​ലെ ഐ.​എ​ൻ.​ടി.​യു.​സി ഓ​ഫി​സ് ച​വി​ട്ടി​ത്തു​റ​ന്ന് അ​ക​ത്തു​ണ്ടാ​യി​രു​ന്ന ഫ​ർ​ണീ​ച്ച​റു​ക​ൾ ന​ശി​പ്പി​ച്ചു. ഓ​ഫി​സി​ന് മു​ന്നി​ലെ​യും ജ​ങ്ഷ​നി​ലെ​യും തു​ഷാ​ര​മു​ക്ക്, ശ്രീ​യേ​റ്റ്, മാ​ന്ത​റ, പ്ര​സ് മു​ക്ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ക്‍യും കോ​ൺ​ഗ്ര​സ് കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചു. ഇ​തി​ന്റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി.​കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ റീ​ത്ത് വെ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ഇ​തി​നെ​തി​രെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ പ്ര​ധി​ഷേ​ധം സം​ഘ​ടി​പ്പു. ഇ​രു പാ​ർ​ട്ടി​ക​ളി​ലെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് സം​ഘ​ർ​ഷാ​വ​സ്ഥ​ക്ക് അ​ടി​യ​ന്തി​ര പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ മേ​ഖ​ല​യി​ൽ ക​ലാ​പ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags:    
News Summary - Political Tensions Mount: CPM-Congress Clashes Escalate in Edava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.