ഡോ​ക്ട​ർ​മാ​രും സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാതെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി

നെ​യ്യാ​റ്റി​ന്‍ക​ര: അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ എ​ല്ലാം പൊ​ള്ള​യാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്​ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​വ​സ്ഥ. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തും വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലാ​ത്ത​തും രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും വ​ല​ക്കു​ന്നു. ആ​ശു​പ​ത്രി കെ​ട്ടി​ട​മു​ള്‍പ്പ​ടെ പ​ല​സ്ഥ​ല​ത്തും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഏ​ക​ദേ​ശം 90 ഡോ​ക്ട​ര്‍മാ​ര്‍ ഉ​ണ്ടാ​വേ​ണ്ട സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 44 പേ​രാ​ണ് ഉ​ള്ള​ത്.

ബ്ല​ഡ് ബാ​ങ്കി​ന്റെ പ്ര​വ​ര്‍ത്ത​നം പൂ​ര്‍ണ​മാ​യും നി​ല​ച്ച നി​ല​യി​ലാ​ണ്. അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍ക്കു​ന്ന നി​ര​വ​ധി വ​ന്‍ വൃ​ക്ഷ​ങ്ങ​ളും ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​ക്കെ​തി​രെ​യും അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​ക്കെ​തി​രെ​യും വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്. നൂ​റ്റാ​ണ്ടി​ലേ​റെ കാ​ല​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള നെ​യ്യാ​റ്റി​ന്‍ക​ര ഗ​വ. ജി​ല്ല ജ​ന​റ​ല്‍ ആ​ശു​പ​ത്രി സം​ബ​ന്ധി​ച്ച് നേ​ര​ത്തെ പ​ല ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ സ​ര്‍ക്കാ​റി​ന്റെ കാ​ല​ത്തും കോ​ടി​ക​ൾ മു​ട​ക്കി നി​ര​വ​ധി വി​ക​സ​ന​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും വേ​ണ്ട​ത്ര ഫ​ലം ക​ണ്ടി​ല്ല. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍ക്ക് ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ കു​റ​വും കാ​ര​ണം ന​ന്നേ വി​യ​ര്‍പ്പു​മു​ട്ട​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​ദ​വി​യി​ല്‍ നി​ന്നു​മാ​ണ് ജി​ല്ല ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഉ​യ​ര്‍ച്ച​യെ​ങ്കി​ലും ഇ​വി​ടു​ത്തെ ഡോ​ക്ട​ര്‍മാ​രു​ടേ​തു​ള്‍പ്പെ​ടെ സ്റ്റാ​ഫ് പാ​റ്റേ​ണി​ല്‍ വ്യ​ത്യാ​സം വ​ന്നി​ട്ടി​ല്ല. ആ​ശു​പ​ത്രി​യു​ടെ അ​വ​ഗ​ണ​ന പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ അ​നി​ശ്ചി​ത​കാ​ല പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്ന് വി​വി​ധ രാ​ഷ്ട്രി​യ നേ​താ​ക്ക​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Neyyattinkara General Hospital lacks doctors and facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.