മാലിന്യസംസ്കരണം; ‘കേന്ദ്രീകൃത’ സംവിധാനം വരുമെന്ന്​ കോർപറേഷൻ, ‘ഇ​ൻ​ഡോ​ർ മോ​ഡ​ൽ’ പ​ദ്ധ​തിയിൽ വ്യക്തതയില്ല

തി​രു​വ​ന​ന്ത​പു​രം: ജ​ന​രോ​ഷം കാ​ര​ണം വി​ള​പ്പി​ൽ​ശാ​ല ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി​യ ശേ​ഷം ത​ല​സ്ഥാ​നം ഉ​പേ​ക്ഷി​ച്ച ‘കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ’ പ​ദ്ധ​തി വീ​ണ്ടും ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങി കോ​ർ​പ​റേ​ഷ​ൻ ബി.​ജെ.​പി ഭ​ര​ണ​സ​മി​തി. മു​ൻ അ​നു​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ദ്ധ​തി വീ​ണ്ടും പാ​ളു​മോ എ​ന്ന ആ​ശ​ങ്ക ഭ​ര​ണ​സ​മി​തി​ക്കു​ണ്ട്. കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​ക​ളും മാ​റി​വ​ന്ന സ​ർ​ക്കാ​റു​ക​ളും മു​മ്പ് ആ​വ​ർ​ത്തി​ച്ച് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്.

ബി.​ജെ.​പി​യു​ടെ ‘ഇ​ൻ​ഡോ​ർ മോ​ഡ​ൽ’ പ​ദ്ധ​തി​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, ഇ​ത് ന​ഗ​ര​ത്തി​ന​ക​ത്ത് സ്ഥാ​പി​ക്കു​മോ അ​തോ ന​ഗ​ര​പ​രി​ധി​ക്ക് പു​റ​ത്താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. നി​ല​വി​ൽ വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്ക​ര​ണ​മാ​ണ് ന​ഗ​ര​ത്തി​ന് ഉ​ചി​ത​മെ​ന്ന് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​മ്പോ​ൾ, പു​തി​യ മാ​റ്റം രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​തു​റ​ന്നി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ​നീ​ക്കം.

പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ര​ണ്ട് പ്ലാ​ന്റു​ക​ൾ മാ​ത്രം; മ​റ്റി​ട​ങ്ങ​ളി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

പാ​ള​യം, പേ​രൂ​ർ​ക്ക​ട, ശ്രീ​കാ​ര്യം, ക​ഴ​ക്കൂ​ട്ടം, മു​ട്ട​ത്ത​റ പെ​രു​നെ​ല്ലി, മ​ണ​ക്കാ​ട് തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലെ​ല്ലാം ബ​യോ​ഗ്യാ​സ് പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ പാ​ള​യ​ത്തും പെ​രു​നെ​ല്ലി​യി​ലും മാ​ത്ര​മാ​ണ് പ്ലാ​ന്റു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പേ​രൂ​ർ​ക്ക​ട: വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് 25 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി സ്ഥാ​പി​ച്ച പ്ലാ​ന്റ് വെ​റും നാ​ലു മാ​സം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ൽ അ​ട​ച്ചി​ട്ട ശേ​ഷം ഇ​തു​വ​രെ തു​റ​ന്നി​ട്ടി​ല്ല. ഏ​ഴ് ല​ക്ഷം രൂ​പ കൂ​ടി മു​ട​ക്കി​യാ​ൽ മാ​ത്ര​മേ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കൂ എ​ന്നാ​ണ് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​​ന്‍റെ റി​പ്പോ​ർ​ട്ട്.

മ​ണ​ക്കാ​ട്: വാ​ഴ​ക്കു​ല മാ​ർ​ക്ക​റ്റി​ലെ പ്ലാ​ന്റ് ആ​ദ്യം മു​ത​ൽ​ക്കേ അ​വ​താ​ള​ത്തി​ലാ​യി​രു​ന്നു. ഇ​ല അ​വ​ശി​ഷ്ട​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ പ്ര​യാ​സ​മാ​യ​തി​നാ​ൽ വീ​ട്ടി​ലെ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ഇ​തും പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

മ​റ്റ് പ്ലാ​ന്റു​ക​ൾ: ശ്രീ​കാ​ര്യം, ക​ഴ​ക്കൂ​ട്ടം മാ​ർ​ക്ക​റ്റു​ക​ളി​ലെ പ്ലാ​ന്റു​ക​ളും നോ​ക്കു​കു​ത്തി​യാ​യി തു​ട​രു​ന്നു. കു​മ​രി​ച്ച​ന്ത ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ സം​വി​ധാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പ്ലാ​ന്റു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യും പു​തി​യ കേ​ന്ദ്രീ​കൃ​ത പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​വ്യ​ക്ത​ത തു​ട​രു​ക​യും ചെ​യ്യു​മ്പോ​ൾ, ത​ല​സ്ഥാ​ന​ത്തെ മാ​ലി​ന്യ​നീ​ക്കം വ​ഴി​മു​ട്ടു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Waste management; Corporation says 'centralized' system will come, 'indoor model' plan lacks clarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.