തിരുവനന്തപുരം: മദ്യപിച്ച് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരനെ നേരിട്ടെത്തി സസ്പെൻഡ് ചെയ്ത് കമിഷണർ. പേട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ഡി.ആർ. അർജുനെയാണ് സിറ്റി പൊലീസ് കമിഷണർ തോംസൺ ജോസ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറോടെ വിരമിക്കൽ, സ്ഥലമാറ്റ പാർട്ടികൾ നടന്നു. ഡ്യൂട്ടി കഴിഞ്ഞ ശേഷം അർജുനും പാർട്ടികളിൽ പങ്കെടുത്തു. തുടർന്ന് വിശ്രമിക്കാനായി പേട്ട സ്റ്റേഷനിൽ തന്നെ കിടന്നു. ഈ സമയം സ്റ്റേഷനിൽ ഉണ്ടായിരുന്ന ഒരാൾ കമിഷണറെ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ മിന്നൽ പരിശോധനക്കെന്ന പേരിൽ പൊലീസ് സ്റ്റേഷനിലെത്തി. കമിഷണർ എത്തുന്നതറിഞ്ഞ് മദ്യപിച്ചിരുന്ന ചില പൊലീസുകാർ മുങ്ങിയിരുന്നു. അർജുനെ വിളിച്ച് എഴുന്നേൽപ്പിച്ചു. ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതും ഉടൻ നടപടിയെടുക്കുകയായിരുന്നു. അർജുൻ പുറത്തുനിന്ന് മദ്യപിച്ച് എത്തിയതാണെന്നാണ് ഉദ്യോഗസ്ഥർ നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.