മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ്, എസ്.എ.ടി പരിസരം എന്നിവിടങ്ങളിൽനിന്ന് ബൈക്കുകളും സ്കൂട്ടറുകളും മോഷണം പോകുന്നത് പതിവായതോടെ ഇവ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. രണ്ടുമാസത്തിനിടെ നിരവധി ബൈക്കുകളും സ്കൂട്ടറുകളും ആണ് പാർക്കിങ് ഏരിയയിൽനിന്ന് മോഷണം പോയത്. ഇതിൽ പരാതി ലഭിക്കാത്ത കേസുകളുമുണ്ട്. യമഹ എഫ്.ഇസഡ്, ഹീറോ സ്പ്ലെൻഡർ, ബജാജ് പൾസർ ബൈക്കുകളും ഹോണ്ട ആക്ടിവ, ടി.വി.എസ് എൻ- ടോർക്ക് തുടങ്ങിയ സ്കൂട്ടറുകളും ആണ് കൂടുതലായി മോഷണം പോകുന്നത്.
മേയ് മാസത്തിൽ മോഷണം പോയ എൻ- ടോർക്ക് സ്കൂട്ടർ വലിയതുറ ഭാഗത്തുനിന്ന് തിങ്കളാഴ്ച മെഡിക്കൽ കോളജ് പൊലീസ് കണ്ടെത്തി. അതേസമയം, പ്രതിയെ പിടികൂടാനായിട്ടില്ല. സുരക്ഷ ഉദ്യോഗസ്ഥരുടെ വീഴ്ചയും എല്ലാ ഭാഗത്തും കാമറകൾ സ്ഥാപിക്കാത്തതുമാണ് മോഷ്ടാക്കൾക്ക് അനുഗ്രഹമാകുന്നത്.
നൂറുകണക്കിന് വാഹനങ്ങൾ ഒരേ സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുന്നതിനാൽ ഉടമസ്ഥരാണോ വാഹനവും എടുക്കുന്നതെന്ന് അറിയാനും ആകില്ല. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ ആശുപത്രി പരിസരങ്ങൾ മോഷണമുക്തമാക്കാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.