മോ​ൻ​സ​ൺ​ മാ​വു​ങ്ക​ലി​നൊ​പ്പമുള്ള ചിത്രം: മന്ത്രി ശിവൻകുട്ടി ഡി.ജി.പിക്ക്​ പരാതി നൽകി

തി​രു​വ​ന​ന്ത​പു​രം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ലെ പ്ര​തി മോ​ൻ​സ​ൺ​ മാ​വു​ങ്ക​ലി​നൊ​പ്പം നി​ൽ​ക്കു​ന്നെ​ന്ന​രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി. മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ലൂ​ടെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ലെ പ്ര​തി മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​നൊ​പ്പം എ​ന്ന രീ​തി​യി​ൽ ത​ന്നെ​യും ചേ​ർ​ത്ത് ഫോ​ട്ടോ നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​ർ പ്ര​ച​രി​പ്പി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ന​ട​ൻ ബൈ​ജു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രു​മു​ള്ള ഫോ​ട്ടോ​യെ​ടു​ത്തി​രു​ന്നു. ഈ ​ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​നൊ​പ്പം നി​ൽ​ക്കു​ന്നെ​ന്ന​ത​ര​ത്തി​ലാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.


Tags:    
News Summary - Picture with Monson Mavungal: Minister Sivankutty lodges a complaint to the DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.