Posted On
date_range Updated On
date_range കിണറ്റിൽ വീണ മയിലിെന രക്ഷപ്പെടുത്തി
പത്തനാപുരം: കിണറ്റില്‍ വീണ മയിലിനെ ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. പട്ടാഴി ഇരുപ്പുക്കുഴി സുരേഷ് ഭവനില്‍ അഭിലാഷിെൻറ വീട്ടിലെ കിണറ്റിലാണ് ശക്തമായ കാറ്റിലും മഴയിലും മയില്‍ കിണറ്റില്‍ അകപ്പെട്ടത്. ശബ്ദം കേെട്ടത്തിയ പ്രദേശവാസികള്‍ മയിലിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആവണീശ്വരം അഗ്നിശമന നിലയത്തിലെ സ്റ്റേഷൻ ഓഫിസർ ഗിരീഷ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമെത്തി മയിലിനെ രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.