തിരുവനന്തപുരം: സഹോദരങ്ങളായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗസംഘത്തിലെ ഒരാളെക്കൂടി പൊലീസ് പിടികൂടി. കരിയ്ക്കകം മുണ്ടുതറ വീട്ടിൽ ആദർശിനെയാണ് (21) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ കേസിലെ ഒന്നാംപ്രതിയാണ്. അശ്വിൻ, ആദിത്യൻ എന്നീ രണ്ട് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച െവെകീട്ട് 6.30നായിരുന്നു സംഭവം. പേട്ട കുടവൂർ ജങ്ഷന് സമീപമുള്ള ഇടറോഡിൽ സ്ഥലവാസികളും സഹോദരങ്ങളുമായ ജിത്തു, ജിതിൻ എന്നിവരെ നാലംഗസംഘം ക്രൂരമായി മർദിക്കുകയും വെട്ടിപ്പരിക്കേൽപിക്കുകയുമായിരുന്നു. പ്രതികൾക്ക് കഞ്ചാവ് കച്ചവടമാണെന്ന് പറഞ്ഞുപരത്തി എന്നാരോപിച്ചാണ് യുവാക്കളെ സംഘം ആക്രമിച്ചത്.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് ശംഖുമുഖം അസി. കമീഷണർ ഡി.കെ. പൃഥിരാജിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പേട്ട എസ്.എച്ച്.ഒ ബിനുകുമാർ, സി.പി.ഒമാരായ ബിജു, ജയദേവൻ, രഞ്ജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.