ശരവണൻ
തിരുവനന്തപുരം: ഗ്യാസ് ഏജൻസിയിൽ നിന്ന് ഗ്യാസ് കുറ്റികൾ മോഷ്ടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. രണ്ടാം പ്രതി കരമന തളിയൽ ക്ഷേത്രത്തിന് സമീപം ടി.സി 50/1335 ൽ ശരവണനെയാണ് (35) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസിൽ ഒന്നാം പ്രതിയായ കരമന തെലുങ്ക് ചെട്ടി തെരുവിൽ കാർത്തിക്കിനെ അറസ്റ്റ് ചെയ്തിരുന്നു.
ജഗതി ഡി.പി.ഐ ജങ്ഷനിൽ രജനി ഗ്യാസ് ഏജൻസിയിൽ നിന്നാണ് ഇരുവരും ഗ്യാസ് കുറ്റികൾ മോഷ്ടിച്ചത്. ഉടമയുടെ പരാതിയിൽ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ മറിച്ചുവിറ്റ ഗ്യാസ് കുറ്റികൾ പൊലീസ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുത്തു.
മ്യൂസിയം സി.ഐ വിമലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിപിൻ, ഷിജു, സി.പി.ഒമാരായ രഞ്ജിത്ത് സാജൻ, ഡിക്സൺ, അരുൺ, ഹൈനസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.