തിരുവനന്തപുരം: വിദേശവനിതയെ കൊലപ്പെടുത്തിയ കേസിെൻറ ആദ്യഘട്ട സാക്ഷി വിസ്താരം അവസാനിച്ചു, രണ്ടാംഘട്ടം ജൂൺ 20ന് ആരംഭിക്കും. ഇതുവരെ കേസിൽ ഒമ്പത് സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ഇതിൽ എട്ടുപേർ പ്രോസിക്യൂഷൻ അനുകൂലിച്ചപ്പോൾ, ഒരാൾ കൂറുമാറി. വിദേശവനിത കേരളത്തിൽ ആയുർവേദ ചികിത്സക്കായി എത്തിയ ധർമ ഹീലിങ് സെൻററിെൻറ മാനേജർ താജുദ്ദീെൻറ മൊഴിയോടെയാണ് ആദ്യഘട്ടം അവസാനിച്ചത്.
ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കാൺമാനില്ലെന്ന് കാട്ടി പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.
കേസിലെ ഏഴാംസാക്ഷിയാണ് കഴിഞ്ഞദിവസം കൂറുമാറിയത്. വിദേശവനിതയുടെ ജാക്കറ്റ് വിൽക്കുന്നതിന് പ്രതികളിലൊരാൾ തെൻറ കടയിൽ വന്നിരുന്നെന്ന് പൊലീസിന് നൽകിയ മൊഴിയാണ് ഇയാൾ മാറ്റിയത്. ബാക്കി എല്ലാ സാക്ഷികളും പ്രോസിക്യൂഷന് അനുകൂല മൊഴിയാണ് നൽകിയത്.
എന്നാൽ, പല സാക്ഷികളെയും പൊലീസ് പറഞ്ഞ് പഠിപ്പിച്ചാണ് കോടതിയിൽ മൊഴി നൽകിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. വിദേശവനിതയുടെ സഹോദരിയെയാണ് ഒന്നാംസാക്ഷിയായി കേസിൽ വിസ്തരിച്ചത്.
സംഭവം നടന്ന് നാലുവർഷത്തിന് ശേഷം ഹൈകോടതി ഇടപെടലിെൻറ അടിസ്ഥാനത്തിലാണ് കേസിൽ സാക്ഷിവിസ്താരം ആരംഭിച്ചത്.
2018 മാർച്ച് 14ന് പോത്തൻകോടുനിന്ന് കോവളത്തെത്തിയ വിദേശ യുവതിയെ സമീപത്തുള്ള കുറ്റികാട്ടിൽ കൂട്ടിക്കൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്. പ്രദേശവാസികളായ ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായ ആരോപണങ്ങളും ഈ കേസിെൻറ വിചാരണ ആരംഭിക്കുന്നതിന് മുമ്പായി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.