Posted On
date_range Updated On
date_range കാണാതായ പോക്സോ കേസിലെ അതിജീവിതയെ കണ്ടെത്തി
തിരുവനന്തപുരം: വീട്ടിൽ നിന്ന് കാണാതായ പോക്സോ കേസിലെ അതീജീവതയെ കണിയാപുരത്തുനിന്ന് കണ്ടെത്തി. പേട്ടയിൽ നിന്നാണ് 15 കാരിയായ പെൺകുട്ടിയെ കഴിഞ്ഞദിവസം കാണാതായത്. തുടർന്ന്, പെൺകുട്ടിയുടെ മാതാവ് പേട്ട സ്റ്റേഷനിൽ പരാതി നൽകി.
കാണാതായി മണിക്കൂറുകൾക്കുശേഷം സ്കൂളിൽ പരീക്ഷ എഴുതാൻ പോകുന്നെന്ന് കുട്ടി മാതാവിനെ വിളിച്ചുപറഞ്ഞിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണിയാപുരത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. 19 കാരനായ സുഹൃത്തിനൊപ്പമായിരുന്നു പെൺകുട്ടി. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.