ഹയർ സെക്കൻഡറി മേഖല ഓഫിസിൽ മന്ത്രിയുടെ മിന്നൽപരിശോധന

തിരുവനന്തപുരം: ഹയർസെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ (ആർ.ഡി.ഡി) പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മിന്നൽപരിശോധന നടത്തി.

ഓഫിസിൽ അഞ്ഞൂറിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. തിരുവനന്തപുരം കോർപറേഷൻ ഓഫിസിൽ പരിപാടിക്കെത്തിയപ്പോഴാണ് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ആർ.ഡി.ഡി ഓഫിസിലേക്ക് മന്ത്രി എത്തിയത്. ഓഫിസിൽ എത്തിയ മന്ത്രി ഹാജർ പുസ്തകവും ഫയലുകളുടെ സ്ഥിതിവിവരക്കണക്കും വിളിച്ചുവരുത്തി പരിശോധിച്ചു.

സ്ഥലത്തില്ലാതിരുന്ന മേഖല ഡെപ്യൂട്ടി ഡയറക്ടറെ മന്ത്രി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. മേയ് 10ന് മുമ്പ് അദാലത്തിൽ പരിഗണിക്കാനുള്ള അപേക്ഷ നൽകാം. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒരുകാരണവശാലും ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആളുകളുടെ എണ്ണവും സൗകര്യവും കുറവുണ്ടെന്ന് ജീവനക്കാർ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് അക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.