Posted On
date_range Updated On
date_range കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി
തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രഖ്യാപനം.സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രത്തിൽ ഉൾപ്പെട്ട കിരീടം പാലമെന്നും തിലകൻ പാലമെന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന പാലം നിൽക്കുന്നത് നേമം മണ്ഡലത്തിലാണ്.
നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃക ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.