വെള്ളറട: ബൈക്കിനു പിന്നില്‍ അമിതവേഗത്തില്‍ വന്ന മറ്റൊരു ബൈക്ക് ഇടിച്ച് മധ‍്യവയസ്കന് പരിക്കേറ്റു. ആനപ്പാറ ജോസ് ഭവനില്‍ ജോസ് ഡേവിഡിനെയാണ് (57) പുറകെ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. കാരക്കോണത്ത് ആര്‍ട്ടിസ്റ്റ് ജോലി കഴിഞ്ഞ് വെള്ളറടയിലേക്ക് വരികയായിരുന്ന ജോസ് പുലിയൂര്‍ശാലക്ക് സമീപത്തെ കടയില്‍നിന്ന് സാധനം വാങ്ങി വെള്ളറടയിലേക്ക് വരുന്ന സമയം ഇന്‍ഡിക്കേറ്റര്‍ ഇട്ട് സുരക്ഷിതമായി റോഡിന്റെ ഇടതുഭാഗത്ത് എത്തുമ്പോഴാണ് പുറകെ അമിത വേഗത്തില്‍ വന്ന യുവാവ് ജോസിനെ ഇടിച്ചുതെറിപ്പിച്ചത്.
സംഭവ സ്ഥലത്തുവെച്ച് തന്നെ അസ്ഥികള്‍ തകര്‍ന്നു ഗുരുതരാവസ്ഥയിലായ ജോസിനെ നാട്ടുകാര്‍ ഉടന്‍ 108 ആംബുലന്‍സിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജോസിന്‍റെ കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.