വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി പാൽകുളങ്ങര പെരുന്താന്നി വാർഡിലെ ഇലഞിപ്പുറം വിജയൻ നായരുടെ
വീട്ടിൽ കയറിയ വെള്ളം
തിരുവനന്തപുരം/വഞ്ചിയൂര്‍: പാൽക്കുളങ്ങരയിൽ ജപ്പാൻകുടിവെള്ള പൈപ്പിലുണ്ടായ വൻ ചോർച്ചയിൽ സമീപത്തെ വീട്ടിലും റോഡിലും വെള്ളംകയറി. പാൽക്കുളങ്ങര എലഞ്ഞിപ്പുറം ഇരവിപേരൂർ െറസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ ചിത്രയിൽ താമസിക്കുന്ന വിജയൻ നായരുടെ വീട്ടിലാണ് പുലർച്ച വെള്ളം നിറഞ്ഞത്. വീട്ടിനുള്ളിലും ചുറ്റുപാടും റോഡിലും രണ്ടടിയോളം ഉയരത്തിൽ വെള്ളം നിറഞ്ഞതോടെ വീട്ടുകാർ പരിഭ്രാന്തരായി. അഗ്നിരക്ഷാസേന അധികൃതരെത്തി വെള്ളം പമ്പ് ചെയ്തുകളയുകയായിരുന്നു. രാവിലെ അഞ്ചരയോടെ ഉറക്കമുണർപ്പോഴാണ് വീട്ടിനുള്ളിൽ വെള്ളം കയറിയത് വിജയൻ നായർ അറിഞ്ഞത്.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പുറത്തേക്ക് നോക്കുമ്പോഴാണ് മുന്നിലെ വഴിയിൽ പൈപ്പിൽനിന്ന് വെള്ളം വീട്ടുവളപ്പിലേക്ക് കുത്തിയൊഴുകുന്നത് കണ്ടത്. ജല അതോറിറ്റിെയയും അഗ്നിരക്ഷാസേനെയയും ഉടൻ വിവരം അറിയിക്കുകയായിരുന്നു. ശക്തിയായി വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നതിനാൽ പമ്പ് ചെയ്തിട്ടും പ്രയോജനമില്ലായിരുന്ന നിലപാടിലായിരുന്നു അഗ്നിരക്ഷാസേന.
തുടർന്ന് ജലഅതോറിറ്റി അധികൃതർ എത്തി വാൽവ് അടച്ച് പൈപ്പിലൂടെയുള്ള ഒഴുക്ക് നിർത്തിയ ശേഷം വെള്ളം പമ്പ് ചെയ്ത് കളയുകയായിരുന്നു. ഇതിനിടെ സമീപത്തെ വീടുകളിൽ വെള്ളം കയറിയത് പ്രതിഷേധത്തിനിടയാക്കി. തുടർന്ന്, ഒരു മോേട്ടാർ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്ത് കളഞ്ഞത്.
വിജയൻ നായരുടെ ഗേറ്റിന് മുന്നിൽ വരെയാണ് ഇടറോഡുള്ളത്. എലഞ്ഞിപ്പുറം റോഡിൽ പുതുതായി ജയ്ക്ക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് കണക്ഷൻ കൊടുക്കുന്ന നാലിഞ്ച് പി.വി.സി പൈപ്പ് ഇട്ടിരുന്നു. ഇതിൽ ഒരു പൈപ്പ് ഈ വീടിന് മുന്നിൽ വന്ന് അവസാനിക്കുന്നുണ്ട്. ഇതിന്റെ എൻഡ് ക്യാപ് ഊരിത്തെറിച്ചതാണ് ചോർച്ചക്ക് കാരണമെന്ന് ജല അതോറിറ്റി അറിയിച്ചു. രാവിലെ മൂന്നരക്ക് എഴുന്നേറ്റപ്പോൾ പ്രശ്നമില്ലായിരുന്നുവെന്ന് വീട്ടുടമ വിജയൻ പറഞ്ഞു.
എത്ര രൂപയുടെ നാശഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. വൈദ്യുതി ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടോ എന്ന് സാങ്കേതിക തൊഴിലാളികളെത്തി പരിശോധിച്ചാേല അറിയാനാവൂയെന്നും ഉടമ പറഞ്ഞു. വെള്ളക്കെട്ട് നീങ്ങിയെങ്കിലും ചളിയും മാലിന്യങ്ങളും നിറഞ്ഞതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ് വീട്ടുകാർ.
ഗ്രേഡ് അസി. സ്റ്റേഷന് ഓഫിസര്‍ വി.സി. ഷാജിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ ആര്. രാജേഷ്, മനോജ്, അനന്തു, അരുണ്‍ ചന്ദ്, അരുണ്‍ എം. നായര്‍, സുരേഷ്കുമാര്‍, സജികുമാര്‍, ഹാപ്പി മോന് എന്നിവര്‍ ഉള്‍പ്പെട്ട സംഘം നാലര മണിക്കൂറോളം സമയമെടുത്താണ് വെള്ളം പമ്പ് ചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.