ജീവനക്കാർ കുറവ്, പരിശോധന പരിമിതം; മുടന്തി ഭക്ഷ്യസുരക്ഷ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക​ളും അ​തി​നെ​ത്തു​ട​ർ​ന്നു​ള്ള മ​ര​ണ​ങ്ങ​ളും ആ​ശ​ങ്ക​യാ​കു​മ്പോ​ഴും മ​തി​യാ​യ ജീ​വ​ന​ക്ക​രോ കാ​ര്യ​ക്ഷ​മ​മാ​യ പ​രി​ശോ​ധ​ന​ക​ളോ ഇ​ല്ലാ​തെ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്. കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് കേ​ര​ള​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ പേ​രി​നു​മാ​ത്ര​മാ​യി ഒ​തു​ങ്ങു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന്റെ പ​കു​തി പോ​ലും ഓ​ഫി​സ​ർ​മാ​രി​ല്ലാ​ത്ത​താ​ണ് പ​രി​ശോ​ധ​ന​ക​ൾ വ​ഴി​പാ​ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

മൃ​ഗ​ങ്ങ​ളു​ടെ​യും മ​ത്സ്യ​ങ്ങ​ളു​ടെ​യും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ വി​ഭ​വ​ങ്ങ​ളാ​ക്കി വി​ൽ​ക്കു​ന്ന​തു​ൾ​പ്പെ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​ല​യി​ട​ത്തും ത​ട​സ്സ​മി​ല്ലാ​തെ തു​ട​രു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് വ​ലി​യ ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. ആ​യി​രം ഭ​ക്ഷ​ണ വി​ൽ​പ​ന സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് കു​റ​ഞ്ഞ​ത് ഒ​രു ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ര്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഫു​ഡ് സേ​ഫ്റ്റി സ്റ്റാ​ന്‍ഡേ​ര്‍ഡ്‌​സ് അ​തോ​റി​റ്റി നി​ഷ്‍ക​ർ​ഷി​ക്കു​ന്നു. എ​ന്നാ​ല്‍, 3000 മു​ത​ല്‍ 10,000 വ​രെ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്ന നി​ല​യി​ലാ​ണ് സം​സ്ഥാ​ന​ത്തെ പ്ര​വ​ര്‍ത്ത​നം. കേ​ര​ള​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് അ​ഞ്ച് ല​ക്ഷ​ത്തോ​ളം ഭ​ക്ഷ​ണ വി​ൽ​പ​ന സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് 500ല​ധി​കം ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ​മാ​രെ​ങ്കി​ലും വേ​ണം. ഉ​ള്ള​ത് 170 പേ​ര്‍ മാ​ത്രം.

പ​രി​ശോ​ധ​ന​ക​ൾ 14 ശ​ത​മാ​നം മാ​ത്രം

ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ പ​രി​ശോ​ധ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ൽ പോ​ലും അ​തി​ന്റെ 14.71 ശ​ത​മാ​നം മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. പ്ര​തി​വ​ർ​ഷം അ​ഞ്ച് ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കേ​ണ്ട സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന​ത് 73,571 എ​ണ്ണം മാ​ത്രം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ഹോ​ട്ട​ലി​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പോ​ലും പ​രി​ശോ​ധ​ന എ​ത്തു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

റാ​ങ്ക് പ​ട്ടി​ക​യു​ണ്ടാ​യി​ട്ടും നി​യ​മ​ന​മി​ല്ല

വ​കു​പ്പി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് പു​തി​യ റാ​ങ്ക് പ​ട്ടി​ക നി​ല​വി​ൽ​വ​ന്ന് മൂ​ന്നു​മാ​സം ക​ഴി​ഞ്ഞി​ട്ടും പു​തി​യ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. മെ​യി​ന്‍ ലി​സ്റ്റി​ല്‍ 62, സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ല്‍ 77, ഭി​ന്ന​ശേ​ഷി ലി​സ്റ്റി​ല്‍ 13 ഉ​ൾ​പ്പെ​ടെ 152 പേ​ർ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് ഈ ​അ​വ​ഗ​ണ​ന. മു​ൻ പ​ട്ടി​ക​യി​ൽ​നി​ന്ന് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ത്ത​വ​രു​ടെ ര​ണ്ട് ഒ​ഴി​വു​ക​ളി​ൽ മാ​ത്ര​മാ​ണ് പു​തി​യ പ​ട്ടി​ക​യി​ൽ നി​ന്നും നി​യ​മ​നം ന​ട​ന്ന​ത്.

Tags:    
News Summary - Shortage of staff, limited testing; Food Safety Department crippled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.