സ്വപ്നങ്ങള്‍ തകര്‍ന്ന് ചീര കര്‍ഷകര്‍; നെടിഞ്ഞില്‍ എന്ന കാര്‍ഷികഗ്രാമത്തിൽ ദുരിതം തുടരുന്നു

അമ്പലത്തറ: കനത്ത മഴയില്‍ നെടിഞ്ഞല്‍ കാര്‍ഷികഗ്രാമത്തിലെ ചീരകൃഷി പൂര്‍ണമായും നശിച്ചു. കല്ലിയൂര്‍ കാക്കമൂലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളിലാണ് നെടിഞ്ഞില്‍ എന്ന കാര്‍ഷികഗ്രാമം.50 ഏക്കറിലാണ്​ കൃഷി നടത്തിയിരുന്നത്​.

ഗ്രാമത്തിലെ പ്രധാന കുടിൽവ്യവസായമായിരുന്നു. പാടങ്ങളില്‍ നിന്നും മൊത്തമായി ചീരയെടുക്കാന്‍ എത്തുന്നവര്‍ വില്‍പനക്കുള്ള ചെറിയ കെട്ടുകളാക്കി മാറ്റാന്‍ ഇവിടത്തെ വീടുകളിലെ സ്ത്രീകളെയാണ് ഏല്‍പ്പിക്കുന്നത്. ഇവര്‍ ഇത് ചെറിയ കെട്ടുകളാക്കി നല്‍കും. ​

നിരവധി സ്ത്രീകളും ചീരകൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുകയാണ്. ചീരകൃഷിയുടെ പെരുമയറിഞ്ഞ് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് നെടിഞ്ഞിലില്‍ വിത്ത് വാങ്ങാ​െനത്തുന്നവരുമുണ്ട്.

ചീര കൃഷി ചെയ്യുന്നവര്‍ക്ക് മറ്റ് കൃഷി ചെയ്യുന്നവര്‍ക്ക് നല്‍കുന്ന സഹായങ്ങളോ പ്രോത്സാഹനമോ ലഭിക്കാറില്ലെന്ന് ചീരകര്‍ഷകര്‍ പറയുന്നു. നൂറോളം കര്‍ഷകര്‍ സ്വന്തം ഭൂമിയിലും പാട്ടഭൂമിയിലുമായാണ് ഇവിടെ കൃഷി ചെയ്യുന്നത്. ചുവപ്പുചീരക്ക്പുറ​െമ കാല്‍സ്യം കൂടിയ പച്ചനിറമുള്ള ചീരയും ഇവിടത്തെ പ്രധാന കൃഷിയാണ്.

Tags:    
News Summary - Massive damage to spinach crop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.