Posted On
date_range Updated On
date_range വഴി ചോദിക്കാനെന്ന ഭാവേന നഗ്നത പ്രദർശനം നടത്തിയയാൾ പിടിയിൽ
ശംഖുംമുഖം: വഴി യാത്രക്കാരിയോട് വഴി ചോദിച്ച ശേഷം നഗ്നത പ്രദർശനം നടത്തിയയാൾ പിടിയിൽ. കല്ലറ, പച്ച വാഴത്തോപ്പ് വീട്ടിൽ സുധീഷ് രാഘവനാണ് (34) പേട്ട പൊലീസിന്‍റെ പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുകയായിരുന്ന യുവതി കരിയ്ക്കകം ഭാഗത്തുകൂടി നടന്നുവരുന്ന സമയം ഞായറാഴ്ച രാവിലെയോടെ ഇടറോഡിൽ സ്ഥലം ചോദിക്കാനെന്ന വ്യാജേന വണ്ടിനിർത്തി നഗ്നത കാണിച്ച ശേഷം ബൈക്കിൽ കടന്നുകളയുകയായിരുന്നു. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്‍റെ നമ്പർ സഹിതം പേട്ട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.