ഫേസ്ബുക്കിൽ അപകീര്‍ത്തികരമായ പോസ്റ്റ്; ഒരാള്‍ അറസ്റ്റില്‍

മെ​ഡി​ക്ക​ൽ കോ​ള​ജ്: ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​കീ​ര്‍ത്തി​ക​ര​മാ​യ പോ​സ്റ്റ് പ​ങ്കു​വെ​ച്ച​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ സ്വ​ദേ​ശി സ​ജി​മോ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന സി.​പി.​എം നേ​താ​വി​ന്റെ ഭാ​ര്യ​യെ ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. വി​ദേ​ശ​ത്ത് ജോ​ലി​ചെ​യ്തി​രു​ന്ന വേ​ള​യി​ലാ​ണ് സ​ജി​മോ​ന്‍ അ​പ​മാ​ന​ക​ര​മാ​യ പോ​സ്റ്റ് പ​ങ്കു​വെ​ച്ച​തെ​ന്നാ​യി​രു​ന്നു പ​രാ​തി.

ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ച്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തു​ള്‍പ്പെ​ടെ കു​റ്റം ചു​മ​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്. മ​റ്റു സി.​പി.​എം നേ​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ഇ​യാ​ൾ അ​പ​മാ​നി​ച്ചെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Man arrested for defamatory Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.