എൽ.ജെ.ഡി നേതാക്കളും പ്രവർത്തകരും സി.പി.എമ്മിൽ ചേർന്നു

തി​രു​വ​ന​ന്ത​പു​രം: ഷേ​ക്ക്​ പി. ​ഹാ​രീ​സി​ന്​ പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൽ.​ജെ.​ഡി സം​സ്ഥാ​ന-​ജി​ല്ല-​മ​ണ്ഡ​ലം നേ​താ​ക്ക​ളും എ​ച്ച്.​എം.​എ​സ് യൂ​നി​യ​നി​ലെ തൊ​ഴി​ലാ​ളി​ക​ളും സി.​പി.​എ​മ്മി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും സ്വീ​ക​രി​ച്ചു. എ​ൽ.​ജെ.​ഡി ജി​ല്ല സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മൗ​ല​വി അ​ധ്യ​ക്ഷ​നാ​യി.

ഡി.​കെ. മു​ര​ളി സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ൽ.​ജെ.​ഡി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പൂ​വ​ച്ച​ൽ നാ​സ​ർ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ജി എ​സ്, യു​വ​ജ​ന​താ​ദ​ൾ ജി​ല്ല സെ​ക്ര​ട്ട​റി ഷ​ജീ​ർ വെ​ള്ളാ​ഞ്ചി​റ, എ​ൽ.​ജെ.​ഡി ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള, എ. ​മോ​ഹ​ന​ൻ ഉ​ൾ​പ്പെ​ടെ 27 പേ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

Tags:    
News Summary - LJD leaders and activists joined the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.