1. ദേശീയ പാതയിൽ ആറ്റിങ്ങൽ മാമത്ത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡീലക്സ് ബസിന് തീപിടിച്ചപ്പോൾ, 2. അഗ്നിരക്ഷാസേന തീ കെടുത്തുന്നു
ആറ്റിങ്ങൽ: ദേശീയപാതയിൽ യാത്രക്കാരുമായി പോയ കെ.എസ്.ആര്.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്സ് എയർ ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോജിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.
ആറ്റിങ്ങൽ മാമം പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അപകടം. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ പിന്നിലെ ടയറിന് മുകളിൽനിന്ന് ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് റോഡിന്റെ വശത്ത് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വന്‍ ദുരന്തം ഒഴിവായി.
ബസിലുണ്ടായിരുന്ന 36 യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങി. ബസിന്റെ അടിഭാഗത്തുനിന്നാണ് തീ പടർന്നത്. തുടർന്ന് ആളിക്കത്തുകയും ബസിനുള്ളിക്ക് തീ പടരുകയായിരുന്നു. ആറ്റിങ്ങലിൽനിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തി തീ കെടുത്തി.
സംഭവത്തെതുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഫയർ ആൻഡ് റെസ്ക്യൂ ടീം സ്റ്റേഷൻ ഓഫിസർ അഖിൽ എസ്.ബിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.എസ്. ബിജോയ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.ആർ. ചന്ദ്രമോഹൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എസ്.കെ. സനു, ശ്രീനാഥ് എസ്.ജെ, സജിത്ത് ആർ, വിഷ്ണു ബി. നായർ, സജീവ് ജി.എസ്, സാൻ ബി.എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പ്രശാന്ത് വിജയ്, ഹോം ഗാർഡ് ബൈജു എസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.