കോട്ടുകുന്നം മലയുൾക്കൊള്ളുന്ന പ്രദേശത്ത് തീ പടരുന്നു
വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ കോട്ടുകുന്നം മലയില്‍ തീപിടിത്തം; 20 ഏക്കറോളം സ്ഥലത്തെ കുറ്റിച്ചെടികളും റബര്‍ പുരയിടയിടങ്ങളിലെ അടിക്കാടുകളും കത്തി നശിച്ചു. നൂറുകണക്കിന് റബര്‍ മരങ്ങള്‍ക്കും കേടുപറ്റി.
ബുധനാഴ്ച് ഉച്ചയോടെയാണ് തീപിടിത്തം ശ്രദ്ധയില്‍പെട്ടത്. ശക്തമായി കാറ്റുള്ള മലമുകളില്‍ ഒരിടത്ത് പിടിച്ച തീ നിമിഷനേരം കൊണ്ട് ആളിപ്പടര്‍ന്ന് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിഷക്കുകയായിരുന്നു.
തുടര്‍ന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെത്തി അടുത്ത ദിവസം പുലര്‍ച്ചെ വരെ നിന്ന് തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഉച്ചക്ക് മറ്റൊരു സ്ഥലത്ത് നിന്നു തീ ആളിപ്പടര്‍ന്നു. വീണ്ടും അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീ കെടുത്തുകയുണ്ടായി.
ഒട്ടേറെ അപൂര്‍വ ഇനം സസ്യങ്ങളും ജന്തുക്കളും കോട്ടുകുന്നം മലയുള്‍ക്കൊള്ളുന്ന പ്രദേശത്തുണ്ട്. അവക്കും നാശം സംഭിവിച്ചിട്ടുണ്ടന്ന് അനുമാനിക്കുന്നു. ആദ്യം തീകെടുത്തിയ ശേഷം വീണ്ടും അഗ്നി ബാധയുണ്ടായത് ആരെങ്കിലും മനപ്പൂര്‍വം തീയിട്ടതാകാം എന്ന സംശയത്തിടയാക്കിയിട്ടുണ്ട്.
തീപിടിത്തമുണ്ടായ പ്രദേശത്തിന് സമീപം ഒരു സ്വകാര്യ വ്യക്തിയുടെ ക്വാറിയും പ്രവര്‍ത്തിക്കുന്നു. കുറെ ആഴ്ചകളായി സ്ഥാപനം അടഞ്ഞ് കിടക്കുകയാണ്. സ്ഥാപനം ഇരിക്കുന്ന സ്ഥലത്തെ കുറച്ച് ഭാഗവും കത്തി നശിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ മറ്റാരുടെയോ ഇടപെടല്‍ ഉണ്ടന്ന് സംശയിക്കുന്നതായി ക്വാറി ഉടമയും പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.