ശാസ്താംകോട്ട: മുതിർന്ന കോൺഗ്രസ് നേതാവ് മൈനാഗപ്പള്ളി ചാമതുണ്ടിൽ വൈ.എ. സമദ് (76) നിര്യാതനായി. ഏറെക്കാലം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്, ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ്, ഐ.സി.എസ് സ്ഥാപനങ്ങളുടെ പ്രസിഡന്‍റ്, ഇടവനശ്ശേരി ക്ഷീരസംഘം സ്ഥാപക ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആരിഫാ ബീവി. മക്കൾ: ഷംനാദ്, ഷംന. മരുമകൾ: ഷൈന. ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് വേങ്ങ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.