അപകടഭീതിയുയർത്തി ഗതാഗതം തടസപ്പെടുത്തുന്നനിലയിൽ നിർത്തിയിട്ടിരിക്കുന്ന

തടികയറ്റിയ ലോറി

വഴിമുടക്കി തടിലോറികൾ; അധികൃതർ മൗനത്തിൽ

കിളിമാനൂർ: ഗ്രാമീണ റോഡുകളിൽ പോലും കാൽനടയാത്രകും വാഹനയാത്രകൾക്കും അപകടഭീതിയുയർത്തി തടികയറ്റിയ ലോറികൾ. പലയിടത്തും മണിക്കൂറുകൾ നീളുന്ന ഗതാഗത തടസത്തിനും കാരണമാകുന്നു. എന്നാൽ ഇത്തരം വിഷയങ്ങൾ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചാൽ നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. കിളിമാനൂർ, പോങ്ങനാട്, വെള്ളല്ലൂർ, മടവൂർ, കാട്ടുചന്ത, അടക്കമുള്ള ഗ്രാമീണ മേഖലയാണ് രാവെന്നോ പകലെന്നോ ഭേദമില്ലാതെ അമിതലോഡ് കയറ്റിയ ലോറികൾ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വളരെ ഉയരത്തിൽ തടി അടുക്കിക്കയറ്റുന്നതിനാൽ പലയിടത്തും ഇലക്ട്രിക് ലൈനുകൾ, സ്വകാര്യ ചാനലുകാരുടെ കേബിളുകൾ എന്നിവ നിരന്തരം പൊട്ടുന്നതായി പരാതിയുണ്ട്. മാത്രമല്ല, പിന്നാലെ വരുന്ന വാഹനങ്ങൾക്ക് പലപ്പോഴും ഇത്തരം തടി ലോറികളെ മറികടന്നുപോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്.

ഇലക്ടിക് ലൈനുകൾ പൊട്ടുന്നതിനാൽ രാത്രികാലങ്ങളിൽ പലയിടങ്ങളും ഇരുട്ടിലാകുന്നു. കഴിഞ്ഞദിവസം ഒരു ലോറി ഇലക്ട്രിക് ലൈനിൽ തട്ടുകയും കമ്പികൾ തമ്മിലുരസി തീകത്തുകയും ചെയ്തു. പിന്നാലെ വന്ന വാഹനത്തിലെ ഡ്രൈവർ ഈ വിവരം കിളിമാനൂർ പൊലീസിൽ വിളിച്ചറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. വൻ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ പൊലീസോ, മോട്ടോർ വാഹന വകുപ്പോ അടിയന്തിര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Tags:    
News Summary - Timber lorries blocking the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.