കിളിമാനൂർ നിലനിർത്താൻ കോൺഗ്രസും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും

കിളിമാനൂർ: പഞ്ചായത്തിന്‍റെ ചരിത്രത്തിലാദ്യമായി അഞ്ച് വർഷം പൂർണമായും ഭരണം നടത്തിയ പഞ്ചായത്ത് നിലനിർത്താൻ കോൺഗ്രസും കൈവിട്ടുപോയ പഞ്ചായത്ത് തിരികെപ്പിടിക്കാൻ എൽ.ഡി. എഫും അരയും തലയും മുറുക്കിയിറങ്ങിയതോടെ കിളിമാനൂരിൽ ഇക്കുറി തീ പാറും മത്സരം. 16 വാർഡുകളുള്ള പഞ്ചായ ത്തിൽ ജനറൽ വനിതയാണ് പ്രസിഡന്‍റാക്കുക.

2001 ലെ തെരഞ്ഞെടുപ്പിലാണ് ചരിത്രത്തിലാദ്യമായി കിളിമാനൂർ പഞ്ചായത്ത് കോൺഗ്രസ് ഭരിക്കുന്നത്. എന്നാൽ രണ്ടര വർഷമെത്തിയപ്പോൾ കോൺഗ്രസ് അംഗത്തിന് സർക്കാർ ജോലി ലഭിച്ചതോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നഷ്ടമായ കോൺഗ്രസിന് പഞ്ചായത്ത് ഭരണവും നഷ്ടമായി. പിന്നീട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ തിരച്ചെത്തി. ആകെയുണ്ടായിരുന്ന 15 സീറ്റുകളി ൽ 10 ലും കോൺഗ്രസ് ജയിച്ചപ്പോൾ ഇടതുപക്ഷത്തിന് നാല് സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ഒരിടത്ത് ബി.ജെ.പി വിജയിച്ചു.

വാർഡ് വിഭജനത്തിലൂടെ ഒരു വാർഡ് കൂടി ഇപ്പോൾ അധികമായി വന്നു. എട്ട് പുരുഷന്മാരെയും എട്ട് വനിതകളെയും കോൺഗ്രസ് രംഗത്തിറക്കിയപ്പോൾ ഒരു വനിതയെക്കൂടി അധികമായി രംഗത്തിറ ക്കിയിരിക്കുകയാണ് ഇടതുപക്ഷം. ഏഴിടത്തുമാത്രമേ പുരുഷ സ്ഥാനാർഥികൾ ഉള്ളു. 2001-ലെ പഞ്ചായത്ത് പ്രസിഡന്‍റും, നിലവിലെ വൈസ് പ്രസിഡൻറുമായ കെ. ഗിരിജയാണ് കോൺഗ്രസിൽ നിന്നുള്ള പ്രമുഖ. 16 സീറ്റിൽ 12 പേരും പുതുമുഖങ്ങളാണ് കോൺഗ്രസിലുള്ളത്.

മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി പ്രിൻസ് ഇക്കുറി നാലാം വാർഡായ പുതുമംഗലത്ത് നിന്നാണ് മത്സരിക്കുന്നത്. 11 പേരാ ണ് ഇടതുപക്ഷത്ത് നിന്നുള്ള പുതുമുഖങ്ങൾ. ഒന്നിലേറെ വാർഡുകളിൽ ബി.ജെ. പി ശക്തമായി മത്സരരംഗത്തുണ്ട്. കുടുംബക്ഷേമ ഉപകേന്ദ്രത്തിന് പുതിയ മന്ദിരം, അംഗണവാടി കെട്ടിടങ്ങൾ, മുളക്കലത്തുകാവ് പി.എച്ച്.സിയിൽ ലാബി ന് പുതിയ കെട്ടിടം, ജലജീവൻ പദ്ധതിയി ലൂടെ 99 ശതമാനം വീടുകളിലും കുടി വെള്ളം, എം.ജി.എൻ.ആർ.ഇ.ജി പദ്ധതിയിലൂടെ അമ്പതിൽപ്പരം റോഡുകളുടെ മെയിന്‍റനൻസ്, 36 -ൽപ്പരം ഉയരവിളക്കു കൾ തുടങ്ങിയ വികസന നേട്ടങ്ങളുയർ ത്തിയാണ് കോൺഗ്രസ് രംഗത്തുള്ളത്.

എന്നാൽ, അമ്പേ പരാജയപ്പെട്ട ഭരണസമിതിയാണ് കടന്നുപോകുന്നതെന്നും ഇക്കുറി ഭരണം തിരിച്ചുപിടിക്കുമെന്നും ഇടതു കേന്ദ്രങ്ങൾ ഉറപ്പിച്ചു പറയുന്നു. നില കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശക്തമായ പ്രചരണത്തിലാണ് മുന്ന ണികൾ.

Tags:    
News Summary - Kilimanoor local body election news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.