കക്കൂസ് മാലിന്യം ജനവാസ മേഖലയിൽ നിക്ഷേപിക്കാനെത്തിയ സംഘം പിടിയിൽ 

കിളിമാനൂർ: കക്കൂസ് മാലിന്യം ടാങ്കറിൽ കൊണ്ടുവന്ന് പൊതുസ്ഥലത്ത് നിക്ഷേപിക്കാനെത്തിയ സംഘത്തെ പള്ളിക്കൽ പൊലീസ് പിടികൂടി. ഇട്ടിവ വെളുന്തന, തേമ്പാംവിള പുത്തൻവീട്ടിൽ അനീഷ് (29), കടയ്ക്കൽ, ചാണപ്പാറ, തേക്കിൻകോളനി, എസ്എസ് നിവാസിൽ ബിജു (39), തമിഴ്നാട് തെങ്കാശി, ചെങ്കോട്ട കൃഷ്ണൻ (56) എന്നിവരാണ് പിടിയിലായത്. 

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:  നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് തോളൂർ പ്രദേശത്ത് കക്കൂസ് മാലിന്യം സ്ഥിരമായി നിക്ഷേപിക്കുന്നായി പരാതി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണം ഊർജ്ജിതമാ യിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണി കഴിഞ്ഞ് മാലിന്യം നിറച്ച ടാങ്കറുമായി എത്തിയ സംഘം തോളൂരിലുള്ള നീർച്ചാലിൽ ഒഴുക്കാൻ ശ്രമിക്കവെ പൊലീസ് സംഘമെത്തുകയായിരുന്നു.

ഒരാളെ സംഭവസ്ഥലത്തുവെച്ചും ഓടിരക്ഷപ്പെട്ട മറ്റൊരാളെ പിന്നീടും പിടികൂടി. ടാങ്കറി​െൻറ രജിസ്റ്റേർഡ് ഓണർ അനീഷി​െൻറ നിർദ്ദേശപ്രകാരമായിരുന്നു മറ്റ് രണ്ട് പ്രതികൾ മാലിന്യം നീർച്ചാലിലൊഴുക്കാനെത്തിയത്​. അനീഷിനെയും പിന്നീട് പിടികൂടി.  കക്കൂസ് മാലിന്യനിർമ്മാർജനം നടത്താനുള്ള സർക്കാർ മാർ​ഗനിർദേശങ്ങൾ എല്ലാം കാറ്റിൽപറത്തിയാണ് പ്രതികൾ നിരന്തരം മാലിന്യനിക്ഷേപം നടത്തിവന്നത്.

പ്രതികൾക്കെതിരെ കേരളാ പഞ്ചായത്ത് രാജ് ആക്ട്, കേരളാ പൊലീസ് ആക്ട് എന്നിവ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ടാങ്കർ ലോറിയും കോടതിയിൽ ഹാജരാക്കി. അറസ്റ്റിന് പള്ളിക്കൽ എസ്എച്ചഒ പി ശ്രീജിത്ത്, എസ്ഐ എം സാഹിൽ, മനു, അനിൽ, മുകേഷ്, രജിത്ത് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - three arrested for dumping toilet waste in populated area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.