കെ.എം.ആര് റൈസ് തയാറാക്കുന്നു
കിളിമാനൂര്‍: കിളിമാനൂരിന്റെ സ്വന്തം കുത്തരി കെ.എം.ആര് റൈസ് വിപണിയിലേക്ക്. ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ കിളിമാനൂര്‍ ഭൂമിമിത്ര ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനാണ് കുത്തരി വിപണിയിലെത്തിക്കുന്നത്. വിപണി വിതരണോദ്ഘാടനം ബുധനാഴ്ച പകല്‍ മൂന്നിന് കിളിമാനൂരില്‍ മന്ത്രി ജി.ആര് അനില്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് പഞ്ചായത്തുകളിലെ കര്‍ഷകര്‍ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ചാണ് കുത്തരി ഭൂമിമിത്ര ഫാര്‍മേഴ്സ് കൂട്ടായ്മ പുറത്തിറക്കുന്നത്.
ദിവസം ഒരുടണ്‍ കുത്തരി നിര്‍മിക്കാന്‍ ശേഷിയുള്ള മില്ല് ചൂട്ടയിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ ബ്ലോക്ക് പരിധിയിലാണ് വിപണനം. കീടനാശിനി വിമുക്തവും കൃത്രിമത്വം ഇല്ലാത്തതുമായ പ്രകൃതിദത്ത അരിയാണ് ജനങ്ങളിലേക്കെത്തിക്കുന്നത്. കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായവും വ്യാവസായിക വകുപ്പ് വായ്പയും കര്‍ഷകരുടെ പ്രവര്‍ത്തന ഫണ്ടും സമാഹരിച്ചാണ് മില്ലും അനുബന്ധ സംവിധാനവും സ്ഥാപിച്ച് അരി വിപണിയിലെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.