Posted On
date_range Updated On
date_range വെള്ളം കയറി; നിലമേൽ - കിളിമാനൂർ എം.സി റോഡ് അടച്ചു
കിളിമാനൂർ: രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് നിലമേൽ - കിളിമാനൂർ സംസ്ഥാന പാത താൽക്കാലികമായി അടച്ചു. ജില്ല അതിർത്തിയായ വാഴോട് ആണ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയത്. ഇവിടെ രണ്ടടിയോളം ഉയരത്തിൽ വെള്ളം പൊങ്ങിയിട്ടുണ്ട്.
ചെറിയ വാഹനങ്ങളെല്ലാം നിലമേൽ ബംഗ്ലാംകുന്ന് റോഡ് വഴി തിരിച്ചുവിട്ടിട്ടുണ്ട്. വലിയ വാഹനങ്ങൾ മാത്രം താൽക്കാലികമായി ഇതിലൂടെ പോകുന്നുണ്ട്.
വെള്ളം ഇനിയും ഉയരുകയാണെങ്കിൽ ഇതുവഴി ഗതാഗതം പൂർണമായും തടയുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.