പള്ളിക്കൽ വി.ഇ ഓഫിസ് ഒറ്റമുറിയിൽ; ജീവനക്കാർ ദുരിതത്തിൽ

കി​ളി​മാ​നൂ​ർ: സ്വാ​ത​ന്ത്ര്യ​ത്തോ​ടെ നി​ൽ​ക്കാ​ൻ​പോ​ലും ഇ​ട​മി​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് പ​ള്ളി​ക്ക​ൽ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ്. പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തു​ള്ള ഒ​റ്റ​മു​റി​യി​ലാ​ണ് ഓ​ഫി​സ് കാ​ല​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള​യി​ടം ക​ഴി​ഞ്ഞാ​ൽ ക​ഷ്ടി​ച്ച് ഒ​രാ​ൾ​ക്ക് ഇ​രി​ക്കാം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്ക് പു​റ​ത്ത് കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

അ​തേ​സ​മ​യം സ​മീ​പ​ത്തെ പ​ള്ളി​ക്ക​ൽ ഓ​ഫി​സ് കോം​പ്ല​ക്സി​ൽ മ​തി​യാ​യ സ്ഥ​ല​മു​ണ്ടെ​ങ്കി​ലും അ​വി​ടേ​ക്ക്​ മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല. കൃ​ഷി ഭ​വ​നും ഐ.​സി.​ഡി.​എ​സ് ഓ​ഫി​സും മാ​ത്ര​മാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് ആ​റ് വ​ർ​ഷം മു​മ്പ്​ ഓ​ഫി​സ് കോം​പ്ല​ക്സ് നി​ർ​മി​ച്ച​ത്‌. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​യും പ​ത്ര​വാ​ർ​ത്ത​ക​ളെ​യും തു​ട​ർ​ന്നാ​ണ്​ കൃ​ഷി​ഭ​വ​നും ഐ.​സി.​ഡി.​എ​സ് ഓ​ഫി​സും കോം​പ്ല​ക്സി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് ഓ​ഫി​സ് ഇ​പ്പോ​ഴും വാ​ട​ക​കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഓ​ഫി​സ് കോം​പ്ല​ക്സി​ലേ​ക്ക് മാ​റ്റാ​ൻ നേ​ര​േ​ത്ത ആ​ലോ​ചി​ച്ചെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല.

മൂ​ത​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ഇ​വി​ടേ​ക്ക് മാ​റ്റാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ആ​ശു​പ​ത്രി മാ​റു​ന്ന​തി​ൽ എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ പി​രി​വെ​ടു​ത്ത് ആ​ശു​പ​ത്രി​ക്ക് ഭൂ​മി വാ​ങ്ങി ന​ൽ​കി.

പ​ള്ളി​ക്ക​ൽ വി​ല്ലേ​ജ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മൂ​ത​ല​യി​ൽ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണ്. പ്ര​ധാ​ന ക​വ​ല​യോ​ട് ചേ​ർ​ന്ന് സൗ​ക​ര്യ​പ്ര​ദ​മാ​യ നി​ല​യി​ൽ കെ​ട്ടി​ട​മു​ണ്ടാ​യി​ട്ടും സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ഓ​ഫി​സു​ക​ളെ മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Tags:    
News Summary - Pallikkal VE office in one room; Employees in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.