ഷിജുകൃഷ്ണൻ
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ നീലംപേരൂർ മണപ്പെട്ടി വീട്ടിൽ ഷിജുകൃഷ്ണ (45) നാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് തിരൂരിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം വീട്ടിലെത്തിച്ചു. പെൺകുട്ടി പൊലീസിൽ അറിയിക്കുകയായിരുന്നു. കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ ബി. ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.