കിളിമാനൂരിൽ നാളെ ഉദ്ഘാടനം ചെയ്യുന്ന വില്ലേജ് ഓഫിസ്
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത് നാല് പഞ്ചായത്തുകളിലായി നാല് വില്ലേജ് ഓഫിസുകൾ. ഒരേ മാതൃകയിൽ 44 ലക്ഷം രൂപ ചെലവിലാണ് വില്ലേജ് ഓഫിസ് മന്ദിരങ്ങൾ നിർമിച്ചത്. കാലപ്പഴക്കത്താൽ പുളിമാത്ത്, കിളിമാനൂർ, കരവാരം, നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ വില്ലേജ് ഓഫിസുകൾ നിലംപൊത്താറായ സ്ഥിതിയിലായിരുന്നു. ഇവ നാലിനുമാണ് ഇപ്പോൾ പുതിയ സ്മാർട്ട് മന്ദിരങ്ങൾ നിർമിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് പുളിമാത്തും മൂന്നിന് കിളിമാനൂരും 3.30ന് കരവാരത്തും നാലിന് വെള്ളല്ലൂരും ഓഫസുകൾ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 4.15ന് വെള്ളല്ലൂർ വില്ലേജ് ഓഫിസ് അങ്കണത്തിൽ പൊതുയോഗം മന്ത്രി ഉദ്ഘാടനം ചെയ്യും. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷതവഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.