വിമൽ
Posted On
date_range Updated On
date_range യുവാവിനെ ആക്രമിച്ച കേസില്‍ അറസ്റ്റ്
കിളിമാനൂര്‍: യുവാവിനെ ആക്രമിച്ച കേസില്‍ കിളിമാനൂര്‍ കുന്നുമ്മല്‍ കൗസല്യമന്ദിരത്തില് വി. വിമലിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ ചൂട്ടയില്‍ സ്വദേശി ഷിബുവിനെ (45) പഴയകുന്നുമ്മേല്‍ ബസ് സ്റ്റാന്‍ഡിന് സമീപം തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപിച്ചതായാണ് കേസ്.
മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂര്‍ ഇന്‍സ്പെക്ടര്‍ സനൂജിന്റെ നേതൃത്വത്തില്‍ എസ്.ഐ വിജിത്ത് കെ.നായര്‍, എ.എസ്.ഐ താഹിറുദ്ദീന്‍, എസ്.സി.പി.ഒ.ഷാജി, സി.പി.ഒമാരായ ശ്രീരാജ്, സുഭാഷ്, ശരത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.