വേനൽമഴയിൽ മരം കടപുഴകി വീടിനു മുകളിൽ വീണപ്പോൾ
Posted On
date_range Updated On
date_range മഴയിൽ മരംവീണ് വീട് തകർന്നു
കിളിമാനൂർ: കനത്ത വേനൽമഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. അടയമൺ വട്ടലിൽ ഷബ്ന മൻസിലിൽ നിസാറുദ്ദീന്റെ ഓടിട്ട വീടിനുമുകളിലേക്കാണ് മരം വീണത്. അപകടസമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്ന പുഷ്പയും രണ്ടുവയസ്സുള്ള മകൾ ബ്ലെസിയും അത്ഭുതകരമായി രക്ഷപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് സലിൽ, വൈസ് പ്രസിഡൻറ് എസ്.ബി. ഷീബ, വാർഡ് മെംബർ ആർച്ച രാജേ ന്ദ്രൻ, കൃഷി ഓഫിസർ സരിത, വില്ലേജ് ഓഫിസർ വിജയൻ എന്നിവർ സ്ഥലം സന്ദർശിച്ച് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.