തിരുവനന്തപുരം കൈരളി തിയറ്ററിൽ രാജ്യാന്തരഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയിൽ മികച്ച
ഡോക്യുമെന്ററി ചിത്രത്തിനുള്ള പുരസ്കാരം ഡൽഹി സ്വദേശി നൗഷീൻ ഖാന് (ലാൻഡ് ഓഫ് മൈ ഡ്രീംസ്) മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു
തിരുവനന്തപുരം: വിമാനത്താവളം വരുന്നതോടെ അപ്രത്യക്ഷമാകുന്ന ഗ്രാമീണ സംസ്കൃതി ചിത്രീകരിച്ച ഡോക്യുമെന്ററി ‘എ ഫ്ലവർ ഇൻ എ ഫോഗ് ലൈറ്റ്’ ഫിക്ഷൻ വിഭാഗത്തിൽ മികച്ച ഷോർട് ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടു. നോൺ ഫിക്ഷൻ വിഭാഗത്തിൽ ‘സംവേർ നിയർ ആൻഡ് ഫാർ’ ആണ് മികച്ച ഡോക്യുമെന്ററി.
നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോങ് ഡോക്യുമെന്റററിയിൽ നൗഷീൻ ഖാൻ സംവിധാനവും നിർമാണവും നിർവഹിച്ച ‘ലാൻഡ് ഓഫ് മൈ ഡ്രീംസ്’ ആണ് മികച്ച ഡോക്യുമെന്ററി. മികച്ച കാമ്പസ് ഫിലിം ആയി അലൻ സാവിയോ ലോപ്പസ് സംവിധാനം ചെയ്ത '1 സാമുവൽ 17' തെരെഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.