കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ രതീഷ്
Posted On
date_range Updated On
date_range കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
വിതുര: ബന്ധുവിെൻറ വീട് പണിയാൻ അയാൾക്കൊപ്പം ഈറ്റ തേടിപ്പോയ യുവാവിനെ കരടി ആക്രമിച്ചു. ആനപ്പാറ നാരകത്തിൻകാല അറവലക്കരിയ്ക്കകം രതീഷ് ഭവനിൽ രതീഷിനാണ് (29) കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാവിലെ പത്തോടെ ഐസറിന് സമീപമുള്ള കത്തിപ്പാറ വനമേഖലയിലാണ് സംഭവം.
രതീഷിനെ കരടി ആക്രമിക്കുന്നതുകണ്ട് നിലവിളിച്ച ബന്ധുവിന് നേരെയും കരടി പാഞ്ഞടുത്തെങ്കിലും അയാൾ ഓടി മറഞ്ഞതിനാൽ അപകടം ഒഴിവായി. രതീഷ് വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.