Posted On
date_range Updated On
date_range സ്കൂളിലേക്ക് ഒരു സുരക്ഷിതപാത' പദ്ധതി ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: കേരള റോഡ് സുരക്ഷ അതോറിറ്റിയും നാറ്റ്പാക്കും സംയുക്തമായി യു.പി മുതൽ ഹയർസെക്കൻഡറിതലം വരെയുള്ള തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ഏകദിന റോഡ് സുരക്ഷ ബോധവത്കരണ പരിശീലന പരിപാടി നടത്തും.
എല്ലാ ജില്ലകളിൽനിന്നുമായി തെരഞ്ഞെടുത്ത 100 സ്കൂളുകളിലെ വിദ്യാർഥികൾക്കാണു പരിശീലനം. 'സ്കൂളിലേക്ക് ഒരു സുരക്ഷിത പാത' എന്ന പേരിലെ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.