കോവിഡി​െൻറ മറവിൽ അനധികൃത നിയമനമെന്ന്​; കൗൺസിലിൽ പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​െൻറ മ​റ​വി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​െ​ന്ന​ന്നാ​രോ​പി​ച്ച് കോ​ര്‍പ​േ​റ​ഷ​ന്‍ കൗ​ണ്‍സി​ലി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ് വ​ഴി കൂ​ടി​യ കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്.

യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം എ​തി​ര്‍ക്കു​ക​യാ​യി​രു​ന്നു.135 താ​ൽ​ക്കാ​ലി​ക, ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ ന​ട​ത്തി​യ നീ​ക്ക​ത്തി​നെ​തി​െ​ര​യാ​ണ് ബി.​ജെ.​പി​യും യു.​ഡി.​എ​ഫും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഡി.​ടി.​പി ഓ​പ​റേ​റ്റ​ര്‍മാ​ര്‍, താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ര്‍മാ​ര്‍, മൊ​സ്‌​ക്വി​റ്റോ വ​ര്‍ക്ക​ര്‍മാ​ര്‍, വി​ള​പ്പി​ല്‍ശാ​ല മാ​ലി​ന്യ സം​സ്‌​ക​ര​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് നി​യോ​ഗി​ച്ചി​രു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, മാ​ലി​ന്യ​സം​സ്‌​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രെ​യാ​ണ് സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്. അ​ച്ച​ടി​ച്ച് കൗ​ണ്‍സി​ല​ര്‍മാ​ര്‍ക്ക് വി​ത​ര​ണം ചെ​യ്ത അ​ജ​ണ്ട​യി​ല്‍ ഇ​ല്ലാ​ത്ത വി​ഷ​യം മേ​യ​ര്‍ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മു​ന്‍കൂ​ര്‍ ന​ല്‍കി​യ രേ​ഖ​ക​ക​ളി​ല്‍ ഇ​ത്ത​രം നി​ർ​ദേ​ശം ഇ​ല്ലാ​തി​രു​ന്നു​വെ​ന്ന് കൗ​ണ്‍സി​ല​ര്‍മാ​ര്‍ ആ​രോ​പി​ച്ചു. കൗ​ണ്‍സി​ലി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ വി​യോ​ജ​ന​ക്കു​റി​പ്പു​മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ​വെ​ന്ന് മേ​യ​ര്‍ അ​റി​യി​ച്ചു. ച​ര്‍ച്ച​ക്ക്​ അ​വ​സ​രം തേ​ടി​യെ​ങ്കി​ലും നെ​റ്റ്​​വ​ര്‍ക് ത​ട​സ്സം കാ​ര​ണം പ​ല​ര്‍ക്കും അ​വ​സ​രം ല​ഭി​ച്ചി​ല്ല. 

Tags:    
News Summary - illegal appointment under the cover of covid; Protest in council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.