പരമ്പരാഗത ചികിത്സാരീതികള്‍ അറിയാം ജി.എ.എഫ് ആയുഷ് പവലിയനിലെത്തിയാൽ

തി​രു​വ​ന​ന്ത​പു​രം: അ​ലോ​പ്പ​തി ചി​കി​ത്സ​യി​ല്‍നി​ന്ന് മാ​റി ചി​ന്തി​ക്കു​ന്ന ഒ​രാ​ള്‍ക്ക് ഇ​ത​ര ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ച​റി​യാ​ന്‍ അ​ഞ്ചാ​മ​ത് ഗ്ലോ​ബ​ല്‍ ആ​യു​ര്‍വേ​ദ ഫെ​സ്റ്റി​വ​ലി​ന്‍റെ കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ പ​വ​ലി​യ​ന്‍ മാ​ത്രം സ​ന്ദ​ര്‍ശി​ച്ചാ​ല്‍ മ​തി​യാ​കും. സി​ദ്ധ, യു​നാ​നി, ഹോ​മി​യോ, ആ​യു​ര്‍വേ​ദം, യോ​ഗ, പ്ര​കൃ​തി​ചി​കി​ത്സ, സോ​വ റി​ഗ്പ എ​ന്നീ ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ച​റി​യാ​ന്‍ മാ​ത്ര​മ​ല്ല ഇ​വ​യു​ടെ​യെ​ല്ലാം ക്ലി​നി​ക്കു​ക​ളും ഈ ​പ​വ​ലി​യ​നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു.

ഗ്ലോ​ബ​ല്‍ ആ​യു​ര്‍വേ​ദ ഫെ​സ്റ്റി​നോ​ട് ചേ​ര്‍ന്ന് ത​ന്നെ​യാ​ണ് കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം ദേ​ശീ​യ ആ​രോ​ഗ്യ ഉ​ത്സ​വം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള ആ​യു​ഷ് പ​വ​ലി​യ​നി​ല്‍ രാ​ജ്യ​ത്തെ അ​ലോ​പ്പ​തി​യി​ത​ര ചി​കി​ത്സ​ക​ളെ​ക്ക​റി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ധ​ന്‍രാ​ജ് കു​മാ​ര്‍ റാ​ണ പ​റ​ഞ്ഞു.

ഐ.​സി.​എം.​ആ​റി​ന് സ​മാ​ന​മാ​യ നാ​ഷ​ന​ല്‍ റി​സ​ര്‍ച് കൗ​ണ്‍സി​ല്‍ ഫോ​ര്‍ ആ​യു​ര്‍വേ​ദ, സെ​ന്‍ട്ര​ല്‍ കൗ​ണ്‍സി​ല്‍ ഫോ​ര്‍ റി​സ​ര്‍ച്ച് ഇ​ന്‍ ഹോ​മി​യോ​പ​തി, നാ​ഷ​ന​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​മി​യോ​പ​തി, കൊ​ല്‍ക്ക​ത്ത, സെ​ന്‍ട്ര​ല്‍ കൗ​ണ്‍സി​ല്‍ ഫോ​ര്‍ റി​സ​ര്‍ച്ച് ഇ​ന്‍ യു​നാ​നി, സെ​ന്‍ട്ര​ല്‍ കൗ​ണ്‍സി​ല്‍ ഫോ​ര്‍ റി​സ​ര്‍ച് ഇ​ന്‍ യോ​ഗ ആ​ന്‍ഡ് നാ​ച്വ​റോ​പ​തി, സെ​ന്‍ട്ര​ല്‍ കൗ​ണ്‍സി​ല്‍ ഫോ​ര്‍ റി​സ​ര്‍ച് ഇ​ന്‍ സി​ദ്ധ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​വ​ലി​യ​ന്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. 70ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഗ്ലോ​ബ​ല്‍ ആ​യു​ര്‍വേ​ദ ഫെ​സ്റ്റി​വ​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ന്‍ക​ര്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ഞ്ച് ദി​വ​സം നീ​ളു​ന്ന ഫെ​സ്റ്റി​വ​ല്‍ ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും.

ജി.​എ.​എ​ഫി​ലേ​ക്കെ​ത്തൂ; ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​മാ​യി മ​ട​ങ്ങാം

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ന്‍ഫീ​ല്‍ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഗ്ലോ​ബ​ല്‍ ആ​യു​ര്‍വേ​ദ ഫെ​സ്റ്റി​വ​ലി​ലേ​ക്കെ​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ വ​ലി​യ നി​ര.

പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മി​ത​മാ​യ നി​ര​ക്കി​ല്‍ ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും പ​രി​ച​യ​പ്പെ​ടു​ന്ന​തി​നു​മു​ള്ള അ​വ​സ​രം ജി.​എ.​എ​ഫി​ലു​ണ്ട്.

കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി കാ​ര്യ​വ​ട്ടം കാ​മ്പ​സി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ന്‍റെ സ്റ്റാ​ളി​ല്‍ അ​ന്‍പ​തി​ല​ധി​കം ഇ​ന​ങ്ങ​ളി​ല്‍പ്പെ​ട്ട ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കും.

നെ​ല്ലി, അ​ശ്വ​ഗ​ന്ധ, കു​റു​ന്തോ​ട്ടി, കീ​ഴാ​ര്‍നെ​ല്ലി, ബ്ര​ഹ്മി, ചി​റ്റ​മൃ​ത്, മ​ഞ്ഞ​ള്‍, ക​റ്റാ​ര്‍വാ​ഴ, മു​ത്തി​ള്‍, ആ​ര്യ​വേ​പ്പ്, ശ​താ​വ​രി, ഇ​ഞ്ചി, ആ​വ​ണ​ക്ക്, തു​ള​സി, ക​രി​നൊ​ച്ചി, ആ​ട​ലോ​ട​കം, ദ​ശ​പു​ഷ്പ​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ​യി​നം ഔ​ഷ​ധ സ​സ്യ​ങ്ങ​ളാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​യു​ഷ് വ​കു​പ്പി​ന് കീ​ഴി​ല്‍ സം​സ്ഥാ​ന ഔ​ഷ​ധ സ​സ്യ ബോ​ര്‍ഡി​ന്‍റേ​യും നാ​ഷ​ന​ല്‍ ആ​യു​ഷ് മി​ഷ​ന്‍റേ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ര്‍ത്ഥി​ക​ള്‍ ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ സം​രം​ക്ഷി​ക്കു​ന്ന​ത്.

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വി​ത്തു കേ​ന്ദ്ര​ത്തി​ല്‍ സം​രം​ക്ഷി​ക്കു​ന്ന നൂ​റി​ല​ധി​കം ഇ​ന​ത്തി​ല്‍പ്പെ​ട്ട നെ​ല്‍വി​ത്തു​ക​ളു​ടെ പ്ര​ദ​ര്‍ശ​ന​വും ജി​എ​എ​ഫി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ത​ന​ത് നെ​ല്‍വി​ത്തു​ക​ള്‍ക്ക് പു​റ​മെ ഒ​റീ​സ, പ​ശ്ചി​മ ബം​ഗാ​ള്‍, ക​ര്‍ണാ​ട​ക, മ​ണി​പ്പൂ​ര്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ത്തു​ക​ള്‍ പ​രി​ച​യ​പ്പെ​ടാ​ന്‍ പ്ര​ദ​ര്‍ശ​നം അ​വ​സ​ര​മൊ​രു​ക്കും.

ലോകം അംഗീകരിക്കുന്ന ശാസ്ത്രമായി ആയുര്‍വേദം മാറി -എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: ആയുര്‍വേദത്തിന് എതിരായ പ്രചാരം കുറേക്കാലമായി നടക്കുന്നുവെന്നത് വാസ്തവമാണെങ്കിലും ലോകം അംഗീകരിക്കുന്ന ശാസ്ത്രമായി ആയുര്‍വേദം മാറിക്കഴിഞ്ഞുവെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലില്‍ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് സോളിഡാരിറ്റി മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗചികിത്സയില്‍ ആയുര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും ഉള്‍പ്പെടെയുള്ള ചികിത്സാരീതികളുടെ പരസ്പര സഹകരണം ആവശ്യമാണെന്ന് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം പറഞ്ഞു. ചടങ്ങിന് എഎംഎഐ സെക്രട്ടറി കെസി അജിത് കുമാര്‍ സ്വാഗതവും ഡോ. ഇട്ടുകുഴി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

പാശ്ചാത്യമാനദണ്ഡ പ്രകാരം ആയുര്‍വേദത്തെ അളക്കാന്‍ അനുവദിക്കരുത് -ഡോ. വന്ദന ശിവ

തിരുവനന്തപുരം: പാശ്ചാത്യ ശാസ്ത്രബോധം വച്ച് ആയുര്‍വേദത്തെ അളക്കാന്‍ അനുവദിക്കരുതെന്ന് ഡോ. വന്ദന ശിവ പറഞ്ഞു. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പര്യാവരണ്‍ ആയുര്‍വേദ എന്ന വിഷയത്തില്‍ നടന്ന പ്ലീനറി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ആയുര്‍വേദത്തെ മതമായി കണക്കാക്കുന്നതിലുപരി യുക്തസഹമായി കൈകാര്യം ചെയ്യണമെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രജിസ്ട്രാര്‍ ഡോ. ടി സജീവ് പറഞ്ഞു.

Tags:    
News Summary - If you come to GAF Ayush Pavilion you will know the traditional methods of treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.