ഭാര്യയുടെ സ്കൂട്ടറിന് തീവെച്ച ഭർത്താവ് അറസ്റ്റിൽ

ഓച്ചിറ:ഭാര്യയുമായി അകന്ന് കഴിയവെ ഭാര്യവീട്ടിലെത്തി സ്കൂട്ടറിന് തീവച്ച ഭർത്താവിനെ പൊലീസ് പിടികൂടി. കുലശേഖരപുരം ആദിനാട് തെക്ക് കിഴക്കേ വീട്ടിൽ  രാജേഷ് (42) ആണ് അറസ്റ്റിലായത് . സംഭവത്തിൽ അഴീക്കൽ സ്വദേശിയായ ഭാര്യയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന  മഹ ഫാസിനോ ഇനത്തിൽപ്പെട്ട വാഹനവും വീടിന്റെ ഒരു ഭാഗവും കത്തി നശിച്ചു.

 കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ബൈക്കിൽ പെട്രോളുമായി അഴീക്കൽ ഭാര്യ വീട്ടിലെത്തിയ രാജേഷ് പോട്രോളൊഴിച്ച് തീ വെക്കുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും അയൽവാസികളും ചേർന്നാണ് തീയണച്ചത്. യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയി വന്നിരുന്ന വാഹനമാണ് അഗ്നിക്കിരയായത്. മുമ്പ് പല തവണ ഭീഷണിയുണ്ടായിരുന്നതായും യുവതി  പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഓച്ചിറ പോലീസ് ഇൻസ്പക്ടർ എ. നിസാമുദീന്റെ നേതൃത്വത്തിൽ എ.എസ്.ഐ  മാരായ പ്രസന്നൻ , ഇബ്രാഹിംകുട്ടി, സിവിൽ പോലീസ് ഓഫീസർ സുമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.  .

Tags:    
News Summary - Husband arrested for setting his wife's scooter on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.