തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. ചെറുന്നിയൂർ അമ്പിളിച്ചന്ത കാവുവിള വീട്ടിൽ കുഞ്ഞുമോളെ (30) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് വർക്കല ചെറുന്നിയൂർ തൊപ്പിച്ചന്ത മുട്ടുകോണം ചരുവിള പുത്തൻവീട്ടിൽ സുരേന്ദ്രനെ (37) കുറ്റക്കാരനായി കോടതി കണ്ടെത്തിയത്.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം. ഭവനഭേദനം നടത്തിയതിന് അഞ്ചു വർഷം കഠിനതടവും 25,000 രൂപ പിഴയും ഒടുക്കണം. ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ച കുറ്റത്തിന് രണ്ട് വർഷം കഠിന തടവും 10000 രൂപ പിഴ ഒടുക്കണം. എല്ലാ ശിക്ഷയും ഒരുമിച്ചനുഭവിച്ചാൽ മതിയാകും.
പിഴയിൽ നിന്ന് ഒരു ലക്ഷം രൂപ ഇരുവരുടെയും മകനായ സുജിന്‍ നൽകാനും തിരുവനന്തപുരം അഞ്ചാം അഡീഷvൽ സെഷൻസ് കോടതി ഉത്തരവിട്ടു.
2008 ജനുവരി 12നായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞുമോളും സുരേന്ദ്രനും പിണങ്ങി കഴിയുകയായിരുന്നു. ജനുവരി 12ന് കുഞ്ഞുമോളും അമ്മ കൗസല്യയും താമസിച്ച വീട്ടിലെത്തി സുരേന്ദ്രൻ മക്കളെയും കൂട്ടി തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല.
വാക്കുതർക്കത്തിനിടെ വെട്ടുകത്തി ഉപയോഗിച്ച് കുഞ്ഞുമോളെ വെട്ടി. തടയാൻ ശ്രമിച്ച കൗസല്യക്കും മാരകമായി പരിക്കേറ്റു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ്, എ. ബീനാകുമാരി, ക്ഷ്മി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.