വീടാക്രമിച്ച കേസില്‍
അറസ്റ്റിലായ പ്രതികള്‍
Posted On
date_range Updated On
date_range വീടാക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
വലിയതുറ: വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ മൂന്നംഗ സംഘത്തെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. നേമം സ്വദേശി റൊണാള്‍ഡ് (32), വലിയതുറ സ്വദേശികളായ അര്‍ഷാദ് (30), റിച്ചാര്ഡ്സണ് (35) എന്നിവരാണ് അറസ്റ്റിലായത്.
ചെറിയതുറ സിജോ ഹൗസില്‍ ബീന അലോഷ്യസിന്റെ (36) വീട്ടിലാണ് പ്രതികള്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. വീട് അടിച്ച് തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത പ്രതികളെ ശംഖുംമുഖം എ.സി പൃഥിരാജിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.