സജു
Posted On
date_range Updated On
date_range വീട് കയറി ആക്രമണം; ഒന്നാംപ്രതി പിടിയില്‍
വട്ടിയൂര്‍ക്കാവ്: രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതി പിടിയിൽ. നെട്ടയം വേറ്റിക്കോണം ശ്രീനഗര്‍ 133 വാറുവിളാകത്ത് വീട്ടില്‍ ഹരികുമാര്‍ എന്ന സജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 20ന് രാത്രി നെട്ടയം ശ്രീനഗര്‍ എസ്.ആര്.എ-38 വിപിന്‍ ഭവനത്തില്‍ അതിക്രമിച്ച് കയറിയ ഇയാൾ കുടുംബാംഗങ്ങളെ ചീത്ത വിളിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൂടാതെ വീട്ടമ്മയെ കൈയില്‍ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരെവയാണ് ഇയാള്‍ കഴിഞ്ഞദിവസം പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.