പ്രേംകുമാര്‍
ഒളിവില്‍ പോയ പിടിച്ചുപറി കേസ് പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
പാങ്ങോട്: പിടിച്ചുപറി കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ഒളിവില്‍ പോയ പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കൊല്ലം കൊറ്റംകര ചന്ദനത്തോപ്പ് പ്രിയാഞ്ജലിയില് പ്രേംകുമാര്‍ ആണ് പാങ്ങോട് പൊലീസിെൻറ പിടിയിലായത്.
2007ല്‍ പിടിച്ചുപറിക്കേസില്‍ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ നെടുമങ്ങാട് കോടതി കുറ്റക്കാരനാെണന്ന് കണ്ടെത്തി.
ഒളിവില്‍ പോയ ഇയാള്‍ പലേടങ്ങളിലും മാറിമാറി താമസിക്കുകയായിരുന്നു. പാങ്ങോട് പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
പാങ്ങോട് സി.ഐ എന്‍. സുനീഷ്, എസ്.ഐ അജയന്, സിവിൽ പൊലീസ് ഓഫിസര്‍മാരായ നിസാറുദ്ദീന്‍, മഹേഷ്, പ്രിജിത് ശശികുമാര്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.