Posted On
date_range Updated On
date_range ജീവനക്കാരിക്ക് പീഡനം: പോത്തൻകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
പോത്തൻകോട്: ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ വി. അബ്ബാസിനെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഡ് ചെയ്തു. പോത്തൻകോട് പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെഷൻ. ജീവനക്കാരി പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് സസ്പെൻഷൻ. സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് പഞ്ചായത്ത് ഭരണം കൈയാളുന്ന ഇടതുമുന്നണി യോഗം ചേർന്ന് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.