കഞ്ചാവുമായി അറസ്റ്റിലായ നാലംഗസംഘം
തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനക്കെത്തിച്ച 15 കിലോയോളം വരുന്ന കഞ്ചാവുമായി നാലംഗസംഘം അറസ്റ്റിൽ. അതിയന്നൂർ പച്ചിക്കോട് സ്വദേശി സജീർ, വള്ളക്കടവ് സ്വദേശി ഫൈസൽ, ബീമാപ്പള്ളി സ്വദേശികളായ ഷെരീഫ്, അൻസാരി എന്നിവരെയാണ് അസിസ്റ്റന്‍റ് എക്സൈസ് കമീഷണർ ടി. അനികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ എത്തിച്ച ശേഷം തമ്പാനൂർ റയിൽവേ സ്റ്റേഷന് പുറത്ത് പവർ ഹൗസ് റോഡിൽവെച്ച് രണ്ട് ഓട്ടോ റിക്ഷകളിലായി ബീമാപ്പള്ളിയിലേക്ക് കടത്തുന്നതിനിടയിലാണ് നാലുപേരും പിടിയിലാകുന്നത്.
ജോയ് ജെ. വല്‍സലം
നേമം: തച്ചോട്ടുകാവ് കരിപ്പൂരില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 35 ഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവത്തില്‍ തിരുമല ആറാമട തൃക്കണ്ണാപുരം റിവര്‍ വ്യു ഗാര്ഡന് വില്ല എ.എസ് ഭവനില്‍ ജോയ് ജെ. വല്‍സലം (40) അറസ്റ്റിലായി. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ പ്രത്യേകം സൂക്ഷിച്ചിരുന്ന ഒരുകിലോ വരുന്ന കഞ്ചാവുകൂടി മറ്റൊരു സ്ഥലത്തുനിന്നു കണ്ടെത്തി.
ജോയ് ഉപയോഗിച്ചുവരുന്ന ഇരുചക്ര വാഹനത്തിനുള്ളില്‍നിന്നാണ് എക്സൈസ് സംഘം ആദ്യം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് വിറ്റ വകയില്‍ ലഭിച്ച 1500 രൂപയും വാഹനത്തിനുള്ളിലുണ്ടായിരുന്നു. കാട്ടാക്കട എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എന്‍. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.